Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാന സർവിസ് കുറയ്ക്കണമെന്ന നിർദ്ദേശം: സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് ബഹ്റൈൻ കെ.എം.സി.സി

വിമാന സർവിസ് കുറയ്ക്കണമെന്ന നിർദ്ദേശം: സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് ബഹ്റൈൻ കെ.എം.സി.സി

സ്വന്തം ലേഖകൻ

മനാമ: ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവിസുകൾ പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചത് പ്രതിഷേധാർഹമാണെന്നും ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ പൊള്ളത്തരങ്ങൾ കൂടുതൽ വ്യക്തമാവുകയാണെന്നും ബഹ്റൈൻ കെ.എം.സി.സി. നേരത്തെ രണ്ടരലക്ഷം പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വീമ്പു പറഞ്ഞ സർക്കാർ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുന്നതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ഓരോദിവസം കഴിയുമ്പോഴും പ്രവാസികളോട് നീതികേട് കാണിക്കുകയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥത മറയ്ക്കാൻ മുഖ്യമന്ത്രി പ്രവാസികളുടെ ജീവൻ വച്ച് പന്താടുകയാണ്. ഏതാണ്ട് ഇരുന്നൂറോളം മലയാളികൾക്കാണ് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. ഈ ഭീതികരമായ സാഹചര്യത്തിൽ കൈത്താങ്ങാവേണ്ട സർക്കാർ കൈയൊഴിയുന്നത് ഖേദകരമാണെന്നും പ്രവാസലോകത്തോടുള്ള വഞ്ചനയാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.


മാധ്യമങ്ങൾക്ക് മുൻപിൽ വാക്കു കസർത്ത് നടത്തുന്നതിന് പകരം അത് പ്രവർത്തികളിൽ പ്രകടമാക്കാൻ സംസ്ഥാന സർക്കാരിന് കഴിയണം. നേരത്തെ ക്വാറന്റൈൻ വിഷയത്തിലും സംസ്ഥാന സർക്കാർ പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. എല്ലാ കാര്യത്തിലും പ്രവാസികളെ അന്യവൽക്കരിക്കാനാണ് മുഖ്യമന്ത്രിയും ഭരണകൂടവും ശ്രമിക്കുന്നത്. പ്രവാസികൾ രോഗവാഹകരാണെന്ന ഒരു മന്ത്രിയുടെ പരാമർശം ഇതിന് തെളിവാണ്. പ്രവാസികൾക്കുമേലെയുള്ള ഇത്തരം ധാർഷ്ഠ്യങ്ങൾ മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാനം തയാറാകണമെന്നും നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP