Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിലെ അനധികൃത താമസക്കാർക്ക് ശിക്ഷയില്ലാതെ നാട്ടിലേക്ക് മടങ്ങാം; ബഹ്‌റൈനിൽ ജൂലൈ ഒന്ന് മുതൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

ബഹ്‌റിനിലെ അനധികൃത താമസക്കാർക്ക് ശിക്ഷയില്ലാതെ നാട്ടിലേക്ക് മടങ്ങാം; ബഹ്‌റൈനിൽ ജൂലൈ ഒന്ന് മുതൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

ഹ്‌റിനിലെ അനധികൃത താമസക്കാർക്ക് ശിക്ഷയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു. ജൂലായ് ഒന്നു മുതൽ ആറുമാസം വരെ പൊതുമാപ്പ് നിലവിലുണ്ടാകുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി അറിയിച്ചു. അനധിക്യതമായി രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്ക് ശിക്ഷയില്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമെന്ന നിലയിൽ തീരുമാനം ആശ്വാസം പകരും.

ബഹ്‌റൈനിൽ അനധിക്യതമായി താമസിക്കുന്നവർക്ക് തങ്ങളുടെ രേഖകൾ ശരിയാക്കി പുതിയ ജോലിയിൽ പ്രവേശിക്കുവാനും അല്ലെങ്കിൽ പിഴ കൂടാതെയും കരിമ്പട്ടികയിൽ പെടാതെയും നാട്ടിലേക്ക് മടങ്ങാനും പൊതുമാപ്പ് സഹായിക്കും.വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കും ശരിയായ രേഖകൾ കൈവശമില്ലത്തവർക്കും തങ്ങളുടെ താമസം
നിയമപരമാക്കാൻ പിഴയടക്കേണ്ടി വരില്ലെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികളുമെടുക്കില്ല.

അനധികൃത തൊഴിലാളികളെ ചൂഷണങ്ങളിൽ നിന്ന് രക്ഷിക്കാനും അവർക്ക് പുതുജീവിതം നൽകാനുമുള്ള അവസരമാണിതെന്ന് എൻ.എം.ആർ.എ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസിൽ ഒസാമ അൽ അബ്‌സി പറഞ്ഞു. പൊതുമാപ്പ് കാലയളവിൽ ലഭ്യമാകുന്ന സേവനങ്ങൾക്ക് തൊഴിൽ ഉടമകളോ ഇടനിലക്കാരോ തൊഴിലാളികളിൽ നിന്നും പണം പിരിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലിടങ്ങളിൽ നിന്നും ഒളിച്ചോടിയ തൊഴിലാളികൾക്കും പിഴയടക്കാതെ ബഹ്‌റൈൻ വിടാൻ സാധിക്കും. ഇവർക്ക് പിന്നീട് രാജ്യത്തേക്ക് തിരിച്ചു വരാനും പ്രയാസമുണ്ടാകില്ലെന്ന് എൻ.എം.ആർ.എ അധികൃതർ
വ്യക്തമാക്കി

ബഹ്‌റൈനിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ അവസരം തൊഴിലാളികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി. അനധിക്യതമായി രാജ്യത്ത് തങ്ങുന്ന എല്ലാവരും ഇതിനായി മുന്നോട്ട് വരണമെന്നും എൽ.എം.ആർ എ ആവശ്യപ്പെട്ടു.

നിയമലംഘകർ കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരിക. ഫ്രീ വിസയിൽ ജോലി ചെയ്യാൻ ഒരു കാരണവശാലും അനുവദിക്കില്ല. ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ് വീട്ടുജോലിക്കാരടക്ക മുള്ളവർക്ക് ഉപയോഗപ്പെടുത്താം. നിയമലംഘനങ്ങൾക്കുള്ള പിഴകൾ ഇക്കാലയളവിൽ
ഒഴിവാക്കി ക്കൊടുക്കാനാണ് എൽ.എം.ആർ .എയുടെ തീരുമാനം.

പാസ്‌പോർട്ട് കൈവശമില്ലാത്തവർ എംബസിയിൽ നിന്ന് ഔട്ട് പാസ് വാങ്ങിയ ശേഷം നാട്ടിലേക്കുള്ള വിമാന ടീക്കറ്റുമായാണ് അപേക്ഷിക്കേണ്ടത്. പാസ്‌പോർട്ടിന്റെയോ സി.പി. ആറിന്റെയോ കോപ്പിയെങ്കിലും കൈവശമുള്ളവർ ഇമിഗ്രേഷൻ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. 2007 ഓഗസ്ത് ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് മുപ്പതിനായിരത്തിലധികം പേർ
ഉപയോഗപ്പെടുത്തിയിരുന്നു. 2010ലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് ഏഴായിരത്തോളം പേരാണ്. ഇത്തവണ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഉസാമ അൽ അബ്‌സി പറഞ്ഞു. അനധിക്യത താമസക്കാരെ ആരും ജോലിക്ക് നിയോഗിക്കരുതെന്നും
പൊതുജനങ്ങൾ ഈ ഉദ്യമത്തോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP