Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റിൻ കൊറോണ മുക്തം; രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

ബഹ്‌റിൻ കൊറോണ മുക്തം; രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

മനാമ: മിഡ്ഡിൽ ഈസ്റ്റ് സിൻഡ്രത്തിന്(മെർസ്) കാരണമാകുന്ന കൊറോണ വൈറസിൽ നിന്ന് രാജ്യം വിമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം. മെച്ചപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് കൊറോണ വൈറസിൽ നിന്ന് വിമുക്തി നേടാനായതെന്നും ഇനിയും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പൊതുജനാരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.മറിയം ജലാഹിമ അറിയിച്ചു.

ഇതുസംബന്ധിച്ച് 724 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയതിൽ ആർക്കും തന്നെ രോഗമില്ലെന്ന് വ്യക്തമായി. ഇതിൽ ഒട്ടകവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന 46 പേരുടെ രക്തസാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ രോഗികളെ പരിപാലിക്കുന്നതും പരിശോധിക്കുന്നതും വളരെ സൂക്ഷ്മതയോടെയും മുൻകരുതലുകൾ സ്വീകരിച്ചുമാണ്.

സോപ്പുകൾ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക, പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചു യാത്ര ചെയ്യുക, തുമ്മുമ്പോൾ വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് അവർ ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP