Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹറിൻ കേരളീയ സമാജം ഭരണ സമിതിയുടെ ഭരണഘടന വിരുദ്ധപ്രവർത്തനത്തിന് എതിരെ മന്ത്രാലയത്തിന്റെ നടപടി; തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മറ്റിക്ക് അധികാരം കൈമാറാൻ ആവശ്യം

ബഹറിൻ കേരളീയ സമാജം ഭരണ സമിതിയുടെ ഭരണഘടന വിരുദ്ധപ്രവർത്തനത്തിന് എതിരെ മന്ത്രാലയത്തിന്റെ നടപടി; തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മറ്റിക്ക് അധികാരം കൈമാറാൻ ആവശ്യം

ഹറിൻ കേരളീയ സമാജം ഭരണ സമിതിയുടെ ഭരണഘടന വിരുദ്ധപ്രവർത്തനത്തിന് എതിരെ മന്ത്രാലയത്തിന്റെ നടപടി. ക്ലബ്ബ് ആക്ട് പ്രകാരം സർക്കാർ ഓർഡർ Law no 21 of 1989 ന്റെ ആർട്ടിക്കിൾ 30,32, 33, & 39 ലംഘിക്കുകയും ബഹറിൻ സോഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ തെറ്റായി അംഗങ്ങൾകിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമാജം ഭരണ സമിതിക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുള്ളത് എന്ന് ഗസറ്റ് വിജ്ഞാപനത്തിൽ മന്ത്രാലയം വ്യക്തമാക്കി.

നിലവിലുള്ള കമ്മറ്റിക്ക് ഭരന്നനിർവഹണാധികാരം ഇല്ലെന്നും അവർ അധികാരത്തിൽ തുടരുന്നത് നിയമാനുസൃത മല്ലെന്നും അതുകൊണ്ട് രണ്ട് മാസത്തിനുള്ളിൽ സമാജം കഴിഞ്ഞ ഒരു വർഷം നടത്തിയ സാമ്പത്തിക ക്രയവിക്രയങ്ങൾ അടക്കുള്ള മുഴുവൻ ഇടപാട് കളുടെയും രേഖകൾ പരിശോധനാർത്ഥം സമർപ്പിക്കണമെന്നും തുടർന്ന് ഒരു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മറ്റിക്ക് അധികാരം കൈമാറണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

.കഴിഞ്ഞ 71 വർഷത്തെ സമാജത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഇതുപോലെ ഒരു നടപടി ഉണ്ടാവുന്നത്. പ്രോഗ്രസ്സീവ് പാനൽ സോഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിന് നൽകിയ മെമോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത നടപടി.
സമാജം വാർഷിക ജനറൽ ബോഡിയോഗം സമാജം ഭരണഘടന പ്രകാരവും, രാജ്യത്തെ നിയമപ്രകാരവും, സമാജത്തിന്റെ സാമ്പത്തിക വർഷം അവസാനിച്ച് മൂന്ന് മാസത്തിനുള്ളിൽ വിളിക്കണമെന്നും അതോടപ്പം പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തണം എന്നുമാണ് അനുശാസിക്കുന്നത്.

ഇത് നടപ്പാക്കുവാൻ ഭരണസമിതി തയ്യാറായില്ല എന്ന് മാത്രമല്ല ഈ വർഷം തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന് മന്ത്രാലയം നിർദ്ദേശിച്ചു എന്ന് അംഗങ്ങൾക്കിടയിൽ വ്യാജ പ്രചാരണം നടത്തുകയും ചെയ്തു. ഭരണസമിതിയെ നയിക്കുന്ന ഗ്രൂപ്പിൽ മറ്റെല്ലാവരെയും അവഗണിച്ച് തുടർച്ചയായി നേതൃത്വം കൈയാളുന്നതിന് എതിരെയുള്ള എതിർപ്പിനെ മറികടക്കുവാൻ അംഗങ്ങളെയും സർക്കാരിനെയും തെറ്റ് ധരിപ്പിക്കുന്ന സമീപനമാണ് അവരുടെ നേതൃത്വം കുറെ കാലമായി തുടർന്നുവരുന്നത്.

സമാജം ഭരണസമിതിയുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നവരെ സമാജത്തെ പൂട്ടിക്കുവാൻ നടക്കുന്നവർ എന്ന് പറഞ്ഞ് വ്യക്തിഹത്യ നടത്തുക, അംഗങ്ങളെ ഭിക്ഷാംദേഹികൾ എന്നല്ലാം വിളിച്ച് അപമാനിക്കുക, അവരെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ജോലി കളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക, സമാജം കാണാത്ത വരെ പോലും ചേർത്ത് കൃത്രിമമായി മെമ്പർഷിപ്പ് വർധിപ്പിച്ച് തങ്ങൾക്ക് അനുകൂലമായി ഭൂരിപക്ഷം സൃഷ്ടിക്കുക തുടങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികൾആണ് ഇവർ തുടർന്ന് വരുന്നത്.

ഭരണസമിതിയുടെ ഈ തെറ്റായ നടപടികളെ ജാധിപത്യ പരമായും നിയമപരമായും നേരിടുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തെ സമീപിച്ചതും, രാജ്യത്തിന്റെ നീതിന്യായ വ്യവസ്തയെ സമീപിച്ചിട്ടുള്ളതും ഇത്തരം ജാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ ശക്തമായി പ്രതികരിക്കുവാൻ എല്ലാ ജനാധിപത്യവിശ്വസികളോടും അംഗങ്ങളോടും പ്രോഗ്രെസ്സീവ് പാനൽ അഭ്യർത്ഥിക്കുന്നതായി വക്താക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP