Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഏഴാമത് സമൂഹ രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഏഴാമത് സമൂഹ രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മനാമ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം കെഎംസിസി ബഹ്‌റൈൻ, മലബാർ ഗോൾഡ് & ഡയമണ്ടസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏഴാമത് രക്ത ദാനക്യാമ്പ് ,'ജീവസ്പർശ' ത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 12 ന് രാവിലെ എട്ടുമുതൽ വൈകിട്ട് നാല് വരെ സൽമാനിയ മെഡിക്കൽ സെന്ററിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പ് വിജയിപ്പിക്കുവാനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ബഹ്‌റിന്റെ വിവിധ ഏരിയകളിൽ നിന്നായി ഇതിനകം അഞ്ഞൂറിലധികം പേർ ക്യാമ്പിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് 'ജീവസ്പർശം' എന്നപേരിൽ കെഎം സി സി കഴിഞ്ഞ അഞ്ച് വർഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത .ഇതിലൂടെ പൊതുസമൂഹത്തിൽ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .പ്രവാസികളായ മലയാളികൾ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുൾപ്പടെ പാക്കിസ്ഥാൻ ,ബംഗ്‌ളാദേശ് ,ഫിലിപ്പിൻസ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി എത്താറുണ്ട് . രോഗം ,അപകടം തുടങ്ങിയ കാരണങ്ങളാൽ രക്തം ആവശ്യമായി വരുന്ന അടിയന്തിര ഘട്ടങ്ങളിൽ ജീവരക്ഷക്കായി സഹായിക്കുക എന്നതാണ് ഇത്തരം സംരംഭം കൊണ്ട് ഉദ്ധേശിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷങ്ങളായി ആയിരത്തിലധികം പേരാണ് കെ എം സി സി യുടെ 'ജീവസ്പർശം' ക്യാമ്പ് വഴി രക്ത ദാനം നടത്തിയത് .കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ് സൈറ്റും ആരംഭിച്ചിട്ടുണ്ട് രക്തദാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 39841984, 33782478, 39881099 എന്ന നമ്പരിലും ഇതിനായി വാഹന സൗകര്യം ആവശ്യമുള്ളവർ 33167690 എന്ന നമ്പരിലും ബന്ധപ്പെടേണ്ടതാണ്.  

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP