Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറകൾ മിഴിതുറക്കുന്നു; സുരക്ഷയൊരുക്കി ആഭ്യന്തര മന്ത്രാലയം

ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറകൾ മിഴിതുറക്കുന്നു; സുരക്ഷയൊരുക്കി ആഭ്യന്തര മന്ത്രാലയം

മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ആഭ്യന്തര മന്ത്രാലയം നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കി. സുരക്ഷയുടെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. രാജ്യത്തെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലുമാണ് ക്യാമറകൾ നിർബന്ധമാക്കുന്നത്. ആറുമാസത്തനുള്ളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം ആഭ്യന്തര മന്ത്രാലയം നൽകി കഴിഞ്ഞു. കൂടാതെ റസിഡൻഷ്യൽ കെട്ടിടങ്ങളിലും പ്രത്യേക സുരക്ഷ ആവശ്യമുള്ള റിയൽ എസ്റ്റേറ്റ് മേഖലകളിലും ക്യാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്.

ഈ സ്ഥലങ്ങളിൽ എത്ര ക്യാമറകൾ സ്ഥാപിക്കണം, എവിടെയെല്ലാം സ്ഥാപിക്കണം തുടങ്ങിയ തീരുമാനങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫെൻസ് ആയിരിക്കും എടുക്കുക. ക്യാമറാ ദൃശ്യങ്ങളും തെളിവുകളും 120 ദിവസം കൂടുമ്പോൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫെൻസ് അധികൃതർക്ക് കൈമാറണം. ഈ ദൃശ്യങ്ങൾ അനുമതി കൂടാതെ സൂക്ഷിച്ച് വെക്കുന്നതോ, മറ്റാർക്കെങ്കിലും അയച്ചു കൊടുക്കുന്നതോ ശിക്ഷാർഹമായിരിക്കും

ഈ ക്യാമകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ആറുമാസത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആവശ്യമായി വന്നാൽ ഇവയെ ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കും.

എന്നാൽ കിടപ്പുമുറികൾ, വിശ്രമ മുറികൾ, വസ്ത്രം മാറുന്നതിനുള്ള മുറികൾ, ഫിസിയോതെറാപ്പി മുറികൾ, സ്ത്രീകൾക്കായുള്ള സ്വകാര്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP