Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റൈനിൽ 6 ഇന്ത്യക്കാർക്ക് കൂടി കൊറോണോ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം;ഇതോടെ ആകെ എണ്ണം 8 ആയി ഉയർന്നു

ബഹ്‌റൈനിൽ 6 ഇന്ത്യക്കാർക്ക് കൂടി കൊറോണോ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം;ഇതോടെ ആകെ എണ്ണം 8 ആയി ഉയർന്നു

സ്വന്തം ലേഖകൻ

മനാമ:ഹ്‌റൈനിൽ 6 ഇന്ത്യക്കാർക്ക് കൂടി കൊറോണോ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ ബഹ്‌റൈനിലെ കൊറോണാ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 8 ആയി.33 ,25 ,33 25; വയസ്സ് പ്രായമുള്ള ഇന്ത്യക്കാർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.40,46വയസ്സ് പ്രായമുള്ള നേപ്പാളി സ്വദേശികൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.4 വയസായ ബഹ്‌റൈൻ സ്വദേശി ആൺകുട്ടിയും,8 വയസ്സ് പ്രായമുള്ള ബഹ്;റൈൻ സ്വദേശി പെൺകുട്ടിയും കൊറോണാ വൈറസ് ബാധിതരിൽ പ്പെടുന്നു. ഒരു ഐ ക്ലിനിക്കിൽ നിന്നും രോഗബാധയേറ്റ 61 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരൻ ബഹ്‌റൈനിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് അവിടെയുള്ള മറ്റു അഞ്ചു പേരിലേക്കും രണ്ടു നേപ്പാൾ സ്വദേശിയിലേക്കും വൈറസ് പടർന്നത്. നിലവിൽ 19098 പേരിൽ പരിശോധന നടത്തിയതിൽ 172 പേരിൽ വൈറസ് കണ്ടെത്തി. 168 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP