Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്നലെ ബഹ്‌റിനിൽ റിപ്പോർട്ട് ചെയ്തത് 348 കൊവിഡ് 19 കേസുകൾ; ഇന്ന് ഇരട്ടിയായേക്കും; ഉച്ചവരെ മാത്രം റിപ്പോർട്ട് ചെയ്തത് 311 കേസുകൾ; ഈദ് അവധി ദിവസങ്ങളിൽ രാജ്യം ലോക്ഡൗൺ ആക്കില്ല

ഇന്നലെ ബഹ്‌റിനിൽ റിപ്പോർട്ട് ചെയ്തത് 348 കൊവിഡ് 19 കേസുകൾ; ഇന്ന് ഇരട്ടിയായേക്കും; ഉച്ചവരെ മാത്രം റിപ്പോർട്ട് ചെയ്തത് 311 കേസുകൾ; ഈദ് അവധി ദിവസങ്ങളിൽ രാജ്യം ലോക്ഡൗൺ ആക്കില്ല

സ്വന്തം ലേഖകൻ

മനാമ: ബഹറിനിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ 348 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇന്ന് ഉച്ചവരെയുള്ള കണക്കുകൾ അനുസരിച്ച് 311 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതായത്, ഇന്നലത്തേക്കാൾ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സൂചനയാണ് ഇതു നൽകുന്നത്.

അതേസമയം, രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 4497 ആയി. ഇന്ന് 370 ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടു. കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയ ആളുകളെ അവരവരുടെ റൂമിൽ തന്നെ ക്വാറന്റൈനിൽ ഇരിക്കുവാനാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. മറ്റ് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരെ മാത്രം വിദഗ്ധ ചികിത്സയ്ക്കായി മാറ്റും.

ഈദ് ദിവസങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല എന്ന് ടൂറിസം മന്ത്രി സയ്ദ് അൽ സയാനി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP