Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റിനിൽ കോവിഡ് മരണം 14 ആയി; ഇന്ന് മരണപ്പെട്ടത് 44 വയസുള്ള പ്രവാസി

ബഹ്‌റിനിൽ കോവിഡ് മരണം 14 ആയി; ഇന്ന് മരണപ്പെട്ടത് 44 വയസുള്ള പ്രവാസി

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഏത് നാട്ടുകാരൻ ആണെന്ന് അറിവായിട്ടില്ല. 44 വയസ്സുള്ള വിദേശി എന്ന് മാത്രമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഇതിൽ 3 പേർ വിദേശികളാണ്. ഒരാൾ രാജസ്ഥാൻ സ്വദേശിയാണ്, മറ്റ് രണ്ടുപേർ ഏത് രാജ്യക്കാരാണ് എന്ന് അറിവായിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയായി ബഹറിനിൽ ദിവസം റിപ്പോർട് ചെയ്യുന്ന പോസിറ്റീവ് കേസുകൾ 300 ന് മുകളിലാണ്. ഇന്നലെ മാത്രം 336 കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. ഇതുവരെ 9138 ആളുകളിലാണ് ബഹറിനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4587 ആളുകൾ രോഗവിമുക്തി നേടി. ഇപ്പോൾ പോസിറ്റീവ് ആയിട്ടുള്ളത് 4537 ആളുകൾക്കാണ്. ഇതിൽ 29 ആളുകൾ ആണ് ചികിത്സയിൽ ഉള്ളത്, മറ്റുള്ളവർ നിരീക്ഷണത്തിൽ കഴിയുന്നു. ചികിത്സയിൽ കഴിയുന്ന 7 രോഗികളുടെ നില ഗുരുതരമാണ്. ഇതുവരെ റിപ്പോർട്ട് ചെയ്ത മരണങ്ങൾ എല്ലാം 50 വയസ്സിന് മുകളിലുള്ള വ്യക്തികൾ ആയിരുന്നു. ഇന്ന് ആദ്യമായിട്ടാണ് അൻപത് വയസ്സിൽ താഴെയുള്ള വ്യക്തി മരണപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP