Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റിനിൽ കോവിഡ് മരണം 15 ആയി; ഇന്ന് മരണപ്പെട്ടത് പ്രവാസി; ഏതു രാജ്യക്കാരനെന്ന് വ്യക്തമല്ല

ബഹ്‌റിനിൽ കോവിഡ് മരണം 15 ആയി; ഇന്ന് മരണപ്പെട്ടത് പ്രവാസി; ഏതു രാജ്യക്കാരനെന്ന് വ്യക്തമല്ല

സ്വന്തം ലേഖകൻ

മനാമ: കോവിഡ് ബാധിച്ച് ബഹറിനിൽ ഒരാൾ കൂടി മരിച്ചു. 53 വയസ്സുള്ള പ്രവാസി തൊഴിലാളിയാണ് മരണപ്പെട്ടത്. ഏത് രാജ്യക്കാരൻ ആണ് മരിച്ചത് എന്ന് അറിവായിട്ടില്ല. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. ഇതിൽ 11 സ്വദേശികളും 4 പ്രവാസി തൊഴിലാളികളുമാണ്. ഒരാൾ രാജസ്ഥാൻ സ്വദേശി ആണെന്ന് വിവരം ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിരുന്നു. മറ്റ് മൂന്ന് പേർ ഏത് രാജ്യക്കാരാണ് എന്ന വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകിയിരുന്നു. ഇന്നലെ ഇരുന്നൂറിൽ താഴെ കേസുകളും, തിങ്കളാഴ്‌ച്ച അൻപതിൽ താഴെ കേസുകളുമാണ് ബഹ്റൈൻ റിപ്പോർട് ചെയ്തത്. ആകെ കേസുകൾ 9366 ആണ്. ഇതിൽ 4938 ആളുകൾ രോഗവിമുക്തരായി. 4413 ആളുകൾ പോസിറ്റീവ് കേസുകളും ഇതിൽ 24 പേർ വിദക്ത ചികിത്സയിൽ കഴിയുന്നവരും എട്ട് രോഗികൾ തീവ്രപരിചരണ വിഭാഗത്തിലുമാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP