Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബഹ്റിനിൽ റിപ്പോർട്ട് ചെയ്തത് 605 കേസുകളും നാലു മരണവും

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബഹ്റിനിൽ റിപ്പോർട്ട് ചെയ്തത് 605 കേസുകളും നാലു മരണവും

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ്19 സ്ഥിരീകരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ കേസുകളും, മരണവും രോഗവിമുക്തിയും രേഖപ്പെടുത്തിയത് ഇന്നലെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. യഥാക്രമം 88, 70, 59 വയസ്സ് പ്രായമുള്ള സ്വദേശി പൗരന്മാരും, 42 വയസ്സുള്ള പ്രവാസി തൊഴിലാളിയുമാണ് മരണപ്പെട്ടത്. പ്രവാസി തൊഴിലാളി ഏത് രാജ്യക്കാരൻ ആണെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ ആകെ 19 പേർ മരണപ്പെട്ടു. ഇന്നലെ 605 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ബഹ്‌റിനിൽ ഒരു ദിവസം ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. നിലവിലുള്ള പോസിറ്റീവ് കേസുകൾ 4696 ആണ്. ഇതിൽ 13 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 43 രോഗികൾ മറ്റു ചികിത്സയിലുമുണ്ട്. ഇന്ന് മാത്രം 857 പേർ രോഗവിമുക്തി നേടി. ഇതോടെ ആകെ രോഗം സുഖപെട്ടവരുടെ എണ്ണം 6683 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP