Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്: ബഹ്‌റൈനിൽ ഇന്ന് ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ രണ്ടായി; ഇന്ന് രോഗ വിമുക്തി നേടിയവർ പതിനൊന്ന് പേർ; പൊതു ഇടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ സംഗമിക്കുന്നതിന് വിലക്ക്; ജാഗ്രത ശക്തമാക്കി രാജ്യം

കോവിഡ്: ബഹ്‌റൈനിൽ ഇന്ന് ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ രണ്ടായി; ഇന്ന് രോഗ വിമുക്തി നേടിയവർ പതിനൊന്ന് പേർ; പൊതു ഇടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ സംഗമിക്കുന്നതിന് വിലക്ക്; ജാഗ്രത ശക്തമാക്കി രാജ്യം

സ്വന്തം ലേഖകൻ

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളുമായി ബഹ്റൈൻ ഭരണകൂടം. സുപ്രധാന നീക്കങ്ങളാണ് വൈറസ് ബാധ തടയുന്നതിനായി ബഹ്റൈൻ ഭരണകൂടം നടത്തികൊണ്ടിരിക്കുന്നത്. പൊതുഇടങ്ങളിൽ 5ലധികം പേർ ഒത്തുചേർന്നാൽ നിയമനടപടിയുണ്ടാകുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറൽ താരിഖ് ബിൻ ഹസൻ വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തികളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.മാർക്കറ്റുകളിൽ അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണമില്ല. അതേസമയം പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഒത്തുചേരുന്നവർക്കെതിരെ നടപടിയുണ്ടാകും. പബ്ലിക് ഹെൽത്ത് നിയമത്തിലെ ആർട്ടിക്കിൾ 121 പ്രകാരമാവും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുക. മൂന്ന് മാസം തടവ് ശിക്ഷയും ആയിരം ദിനാറിൽ കുറയാതെ പിഴയുമാണ് നിയലംഘകർക്ക് ലഭിക്കുന്ന ശിക്ഷ.

നിലവിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും കൊറണമായി ബന്ധപ്പെട്ട് സാമൂഹിക പ്രതിബന്ധതയോടെ പെരുമാറണമെന്നും പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറൽ താരിഖ് ബിൻ ഹസൻ പറഞ്ഞു. പബ്ലിക് സെക്യൂരിറ്റിയുടെ കീഴിൽ ബോധവൽക്കരണ പരിപാടികളും നടക്കുന്നുണ്ട്.

നിലവിൽ 182 പേരാണ് ബഹ്‌റൈനിൽ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 179 പേരുടെ ആരോഗ്യനില തൃപ്തികരമാണ്.ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇന്ന് 51 വയസ്സുള്ള സ്വദേശി കൂടി മരിച്ചതോടെ ബഹറൈനിൽ കോവിഡ് മരണം രണ്ടായി.

രാജ്യത്ത് ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.ബഹ്‌റൈനിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന പതിനൊന്ന് പേരാണ് ഇന്ന് രോഗ വിമുക്തി നേടിയത്. പൂർണമായി സുഖം പ്രാപിച്ചതിനെ തുടർന്ന് ഇവർക്ക് ചികിൽസാ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചു. ഇതോടെ കോവിഡ് രോഗ ബാധയിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 160 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP