Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 22

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 22

സ്വന്തം ലേഖകൻ

മനാമ: കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ ബഹ്‌റിനിൽ മരിച്ചവരുടെ എണ്ണം 22 ആയി. 66 വയസ്സുള്ള സ്വദേശി വനിതയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ബഹ്‌റിനിൽ പോസിറ്റീവ് കേസുകളും മരണനിരക്കും ഉയരുകയാണ്. ആരോഗ്യമന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് രോഗികളുടെ എണ്ണം വർധിക്കുവാൻ കാരണമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. സ്വദേശികളും വിദേശികളും മുൻ കരുതൽ എടുക്കുന്നതിൽ വീഴ്‌ച്ച വരുത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും അറിയിച്ചിരുന്നു.

ഇന്ന് മുതൽ ബഹ്റൈനിലെ പള്ളികളിൽ ജുമാ നമസ്‌കാരത്തിന് അനുമതി നൽകിയിരുന്നു, എന്നാൽ പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം പിൻവലിച്ചു. സാമൂഹിക അകലം പാലിക്കുക മാസ്‌ക് ധരിക്കുക അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, കൂട്ടം കൂടലുകൾ ഒഴിവാക്കുവാനും കർശന നിർദ്ദേശമുണ്ട്.

മൂന്ന് ലക്ഷത്തി നാല്പത്തി അയ്യായിരത്തോളം ആളുകളെ ഇതുവരെ പരിശോധനക്ക് വിധേയമാക്കി.ആകെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തിൽ കൂടുതൽ ആളുകളെ പരിശോധനക്ക് വിധേയമാക്കി. നിലവിൽ കോവിഡ്19 പോസിറ്റീവ് കേസുകളാണ് ഉള്ളത്.ഇതിൽ 52 ആളുകൾ ചികിത്സയിലുണ്ട്, എട്ട് രോഗികളുടെ നില ഗുരുതരമാണ്. ആകെ രോഗം ഭേതമായത് 7728 പേർക്കാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബഹറിനിൽ രോഗം ഭേതപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നത് ആശ്വാസം പകരുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP