Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീണ്ടും ഒരു മലയാളി കൂടി ബഹ്‌റിനിൽ ആത്മഹത്യ ചെയ്തു; സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം തൂങ്ങിമരിച്ചത് വടകര സ്വദേശി; ഒന്നര മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്ത ഏഴാമത്തെ മലയാളി

വീണ്ടും ഒരു മലയാളി കൂടി ബഹ്‌റിനിൽ ആത്മഹത്യ ചെയ്തു; സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം തൂങ്ങിമരിച്ചത് വടകര സ്വദേശി; ഒന്നര മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്ത ഏഴാമത്തെ മലയാളി

മനാമ: വീണ്ടും ഒരു മലയാളി കൂടി ബഹ്‌റിനിൽ ആത്മഹത്യ ചെയ്തു. വടകര തൊട്ടിൽപ്പാലം സ്വദേശി ശശിയെയാണ് സനദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്ത മലയാളികളിൽ ഏഴാമനാണ് ഇദ്ദേഹം.

സാമ്പത്തിക പ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് അറിയുന്നത്. നിലവിൽ വിസ ഇല്ലാത്തയാളാണെന്നും പറയപ്പെടുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ മോർച്ചറിയിലേക്ക് മാറ്റി

ഇതോടെ ഈ വര്ഷം ബഹറിനിൽ ആത്മഹത്യ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 31 ആയി. പ്രവാസികളിലെ ആത്മഹത്യാ പ്രവണതകൾക്കെതിരെ ബഹ്റൈൻ സാമൂഹ്യ ലോകത്ത് ഊർജ്ജിത ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ഒരാൾകൂടി ആത്മഹത്യ ചെയ്തത് ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP