Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മഹത്യയും ഹൃദയാഘാതവും മലയാളി സമൂഹത്തിനിടയിലെ പതിവ് കാഴ്‌ച്ചയാകുന്നു; ഒരാഴ്‌ച്ചയ്ക്കിടെ നാല് മരണങ്ങൾ; അപ്രതീക്ഷിത വേർപാടുകൾ ഉണ്ടാക്കുന്ന വേദനയ്‌ക്കൊപ്പം ആശങ്കയോടെ മലയാളി സമൂഹം

ആത്മഹത്യയും ഹൃദയാഘാതവും മലയാളി സമൂഹത്തിനിടയിലെ പതിവ് കാഴ്‌ച്ചയാകുന്നു; ഒരാഴ്‌ച്ചയ്ക്കിടെ നാല് മരണങ്ങൾ; അപ്രതീക്ഷിത വേർപാടുകൾ ഉണ്ടാക്കുന്ന വേദനയ്‌ക്കൊപ്പം ആശങ്കയോടെ മലയാളി സമൂഹം

വെള്ളിയാഴ്‌ച്ച ബഹ്‌റിനിലെ മലയാളി നഴ്‌സിന്റെ ആത്മഹത്യാ വാർത്തയോടെ തുടങ്ങിയ മരണ പരമ്പര ഇന്നും തുടരുകയാണ്. ഇന്ന് തൃശൂർ സ്വദേശിയായ ചെറുപ്പക്കാരന്റെ മരണം കൂടി എത്തിയതോടെ മരണ സംഖ്യ നാലായാണ് ഉയർന്നത്. മൂന്ന് പേർ ഹൃദയാഘാതം മൂലം ആണ് മരിച്ചതെങ്കിൽ ചെങ്ങന്നൂർ സ്വദേശിയായ മലയാള് നഴ്‌സ് ആത്മഹത്യ ചെയ്യുകയായിരുന്നു. അകാലത്തിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാട് ഉൾക്കൊള്ളാനാവാതെ കഴിയുമ്പോഴും മലയാളികൾ അടിക്കടി ഉണ്ടാകുന്ന മരണ വാർത്തയും അവർക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയാണ്.

അൽ ഹദാദ് മോട്ടോഴ്സിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി പ്രിൻസ് എബ്രഹാം വർഗീസിന്റെ ഭാര്യ പ്രിയങ്ക പ്രിൻസാണ് വെള്ളിയാഴ്‌ച്ച ആത്മഹത്യ ചെയ്തത്. പ്രിയങ്കയുടെ മരണവാർത്തയ്ക്ക് പിന്നാലെ കണ്ണൂർ സ്വദേശിയും, കോഴിക്കോട് സ്വദേശിയുടെ മരണവാർത്തയും ഇന്നലെയാണ് എത്തിയത്.

കണ്ണൂർ തളിപറമ്പ് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഹ്‌റൈനിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സി.കെ അയ്യൂബ് (48) ആണ് മരിച്ചത്. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ തൻസീറ, മകൻ ആസിഫലി എന്നിവർ നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഹേദ്രാഗ ചികിത്‌സക്കായി നാട്ടിൽ പോകാനിരുന്ന കോഴിക്കോട്‌സ്വദേശി കുഴഞ്ഞുവീണ് മരിച്ചതും ഇന്നലെയായിരുന്നു. കോഴിക്കോട് മണിയൂർ ഇളമ്പിലാട് സ്വദേശി സജിത്കുമാർ (47) ആണ് മരിച്ചത്. രണ്ടാഴ്ചമുമ്പ് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടാകുകയും ബഹ്‌റൈനിലെ ആശുപത്രിയിൽ കുറച്ചുദിവസം കിടത്തി ചികിത്‌സിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദഗ്ധ ചികിത്‌സക്കായി നാട്ടിൽ പോകാനുള്ള ശ്രമം നടത്തുകയായിരുന്നു ഇദ്ദേഹം.

ഏതാനും ദിവസത്തിനുള്ളിൽ നാട്ടിൽ പോകാനുള്ള ശ്രമത്തിനിടയിലാണ് അസുഖം കൂടി മരിച്ചത്. സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP