Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിവ് തെറ്റാത്തെ വീണ്ടും മരണ വാർത്തകൾ; കൊല്ലം സ്വദേശിയായ തൊഴിലാളിയുടെ മരണം ജോലിക്കിടെ കുഴഞ്ഞ് വീണ്; ഒരു മാസം മുമ്പ് ജോലി തേടിയെത്തിയ കോട്ടയം സ്വദേശിയായ ചെറുപ്പാക്കരാന്റെ മരണ കാരണം ആത്മഹത്യ; മരണത്തിന്റെ കാലോച്ച അവസാനിക്കാതെ ബഹ്‌റിനിലെ മലയാളി സമൂഹം

പതിവ് തെറ്റാത്തെ വീണ്ടും മരണ വാർത്തകൾ; കൊല്ലം സ്വദേശിയായ തൊഴിലാളിയുടെ മരണം ജോലിക്കിടെ കുഴഞ്ഞ് വീണ്; ഒരു മാസം മുമ്പ് ജോലി തേടിയെത്തിയ കോട്ടയം സ്വദേശിയായ ചെറുപ്പാക്കരാന്റെ മരണ കാരണം ആത്മഹത്യ; മരണത്തിന്റെ കാലോച്ച അവസാനിക്കാതെ ബഹ്‌റിനിലെ മലയാളി സമൂഹം

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ആത്ഹത്യയും ഹദൃയാഘാത മരണങ്ങളും തുടരുകയാണ്. ഇന്നലെയും പതിവ് തെറ്റാതെ രണ്ട് മരണങ്ങൾ കൂടി മലയാളികൾക്കിടയിൽ സംഭവിച്ചിരിക്കുകയാണ്. കോട്ടയം , കൊല്ലം സ്വദേശികളെയാണ് ഇന്നലെ മരണം വിളിച്ചത്.

കോട്ടയം സ്വദേശിയായ ചെറുപ്പാക്കാരന്റെ മരണം ആത്മഹത്യയാണെങ്കിൽ കൊല്ലം സ്വദേശി ജൊലിക്കിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഒരു മാസം മുൻപ് മാത്രം ജോലിക്കെത്തിയ കോട്ടയം ഏറ്റുമാനൂർ കളപ്പുരവെച്ചമുകളിൽ സച്ചിൻ ആണ് ജീവനൊടുക്കിയത്. 28 വയസായിരുന്നു പ്രായം.

ഒരു മാസം മുൻപാണ്അൽ ജുനൈദ് ഫിഷസ് ടൂൾസ് കമ്പനിയിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചത്. രണ്ടു ദിവസം മുൻപ് അമിതമായ തോതിൽ ഗുളിക കഴിച്ചു ആത്മഹത്യക്കു ശ്രമിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന സച്ചിൻ കിങ് ഹമദ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. തുടർന്ന മരണം സ്ഥിരീകരിച്ചു.
മൃതദേഹം സാമൂഹ്യ പ്രവർത്തകരുടെയുംകമ്പനി അധികൃതരുടെ മേൽനോട്ടത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു

കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി ബാലകൃഷ്ണപ്പിള്ള ആണ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്. ഉടനെ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും പരസഹായമില്ലാതെ ഡോക്ടറെ കാണാൻ നടന്ന് പോവുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തി കുറച്ച് സമയങ്ങൾക്കകം വീണ്ടും കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. ശ്വാസകോശത്തിനും വാരിയെല്ലിനും ഏറ്റ ഗുരുതര പരിക്കാണ് മരണകാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP