Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റിനിൽ ബിസിനസ് നടത്തി വന്ന മലയാളി യുവാവ് നാട്ടിൽ മരിച്ചു; മരണം വിളിച്ചത് രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശി

ബഹ്‌റിനിൽ ബിസിനസ് നടത്തി വന്ന മലയാളി യുവാവ് നാട്ടിൽ മരിച്ചു; മരണം വിളിച്ചത് രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശി

മനാമ: ബഹ്‌റിനിൽ ബിസിനസ് നടത്തി വന്ന മലയാളി യുവാവ് നാട്ടിൽ മരിച്ചു.നാട്ടിൽ ചികിത്സയിലായിരുന്ന കാസറഗോട് ചെമ്മനാട് സ്വദേശി ശിഹാബ് ആണ് മരിച്ചത്. പരേതന് 39 വയസായിരുന്നു പ്രായം.

രക്താർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബഹ്റൈനിൽ ബിസിനസ് ജീവിതം നയിക്കുകയായിരുന്നു. ബഹ്‌റൈൻ കെഎംസിസിയുടെയും സമസ്തയുടേയും സജീവ പ്രവർത്തകനാണ്. ഈയിടെയാണ് രോഗാവസ്ഥ സ്ഥിരീകരിച്ച് ചികിത്സക്ക് വേണ്ടി നിട്ടിലേക്ക് പോയത്.

പരേതനായ മഹമൂദിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: ഹസീന (33), മക്കൾ: ഹനാൻ(13), ഹംന (10), സഹോദരങ്ങൾ: സലീന, ഷഹബാസ്.(വെള്ളി) രാത്രി 8.30നു കെഎംസിസി ബഹ്റൈൻ മനാമ ഓഫീസിൽ വെച്ചു മയ്യിത്ത് നിസ്‌കാരവും അനുശോചന യോഗവും സംഘടിപ്പിക്കുമെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു. മനാമ സമസ്തയിൽ വച്ചുള്ള മയ്യിത്ത് നമസ്‌കാരവും പ്രാർത്ഥനയും വെള്ളി രാത്രി 9 മണിക്ക് നടക്കുമെന്ന് സമസ്ത ഓഫീസിൽ നിന്നും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP