Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; അസുഖം ബാധിച്ച് മരിച്ചത് പത്തനംതിട്ട സ്വദേശി

സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; അസുഖം ബാധിച്ച് മരിച്ചത് പത്തനംതിട്ട സ്വദേശി

മനാമ: സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. അസുഖ ബാധിതനായി രണ്ടു ദിവസം മുൻപ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി പുത്തൻപുരയിൽ അജി പി ചെറിയാൻ ആണ് മരിച്ചത്. 41 വയസായിരുന്നു പ്രായം.

ജൂൺ 1 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. അവിവാഹിതനാണ്. ബഹ്റൈനിൽ 8 വർഷത്തോളമായി ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP