Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈനിൽ മലയാളി സ്വിമ്മിങ് പൂളിൽ മരിച്ചു; അപകടം മകളുമൊത്ത് പൂളിൽ കുളിക്കാനിറങ്ങിയപ്പോൾ; സാമൂഹ്യരംഗത്ത് സജീവപ്രവർത്തകനായ തൃശൂർ സ്വദേശിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

ബഹ്റൈനിൽ മലയാളി സ്വിമ്മിങ് പൂളിൽ മരിച്ചു; അപകടം മകളുമൊത്ത് പൂളിൽ കുളിക്കാനിറങ്ങിയപ്പോൾ; സാമൂഹ്യരംഗത്ത് സജീവപ്രവർത്തകനായ തൃശൂർ സ്വദേശിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

മനാമ:ബഹ്റൈനിൽ മലയാളി സ്വിമ്മിങ് പൂളിൽ മരിച്ചു.തൃശൂർ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്ത് കാരയിൽ ആണ് താമസ സ്ഥലത്തെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചത്. 42 വയസായിരുന്നു പ്രായം. ഇന്നലെ ഉച്ചയ്ക് മക്കൾക്കൊപ്പം ഉമ്മൽ ഹസത്തെ സ്വിമ്മിങ് പൂളിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്.

തത് വീർ പെട്രോളിയം (ഹെസ്റ്റൻ ഇന്റർനാഷണൽ)കമ്പനിയിൽ ഡിസൈനർ ആയിരുന്നു. ഭാര്യ സിനി.മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്‌ച്ച സമാജത്തിൽ നടന്ന സയൻസ് ഫോറവും കോപ്റ്റയും സംയുക്തമായി നടത്തിയ ടെക്നിക്കൽ സെമിനാറിൽ സജീവമായി ചർച്ചയിൽ പങ്കെടുത്തരഞ്ജിത്ത് വീട്ടിലേയ്ക്ക് മടങ്ങിയത്തിനു ശേഷമാണ് ദാരുണമായ അപകടത്തിൽ പെട്ടത്. രഞ്ജിത്തിന്റെ മരണ വാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ കഴിയുകയാണ് സുഹൃത്തുക്കളും സഹജീവനക്കാരും കുടുംബാംഗങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP