ബഹ്റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ
July 12, 2019 | 02:44 PM IST | Permalink
മനാമ: ബഹ്റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.തിരുവനന്തപുരം സ്വദേശി ചെങ്ങന്നൂർ പുത്തൻകാവ് മേടയിൽ കോശി(56) ആണ് മരിച്ചത്.അൽ മൊയ്ദ് കമ്പനിയിൽ പ്രോജക്ട് മാനേജർ ആയിരുന്നു. ഇന്ന് പുലർച്ചെ മനാമ സേക്രട്ട് ഹാർട്ട് ചർച്ചിന് സമീപത്തെ താമസ സ്ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പരിശോധനയിൽ ഹൃദയാഘാതം എന്ന് ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോകവേയായിരുന്നു മരണം. ഭാര്യ അനു കോശി, മകൾ സ്നേഹ (ഇരുവരും ബഹ്റൈനിൽ ഉണ്ട് ) മകൻ സഞ്ജു നാട്ടിലേയ്ക്ക് പോയിരിക്കുകയാണ്. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു
Readers Comments
More News in this category
