Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിൽ വാഹനമിടിച്ചു പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് പത്തനംതിട്ട സ്വദേശി; ഇന്ന് പൊതുദർശനം

ബഹ്‌റിനിൽ വാഹനമിടിച്ചു പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് പത്തനംതിട്ട സ്വദേശി; ഇന്ന് പൊതുദർശനം

സ്വന്തം ലേഖകൻ

മീനാസൽ മാനിൽ ബസ്സു കത്ത് നിൽക്കുന്നതിനിടെ വാഹനമിടിച്ചു പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട കൊടുമൺ ഐക്കാട് സ്വദേശി ജെയിംസ് സെൽവദാസ് (40) മരണപ്പെട്ടു. രണ്ടര വർഷത്തോളമായി ബഹ്റൈനിലെ അലയൻസ് ഫയർ ആൻഡ് സേഫ്റ്റി എന്ന സ്ഥാപനത്തിൽ ജോലിചെയ്തു വരുകയായിരുന്നു അദ്ദേഹം.

ജനുവരി 21 നു അപകടം നടന്ന ഉടനെ തന്നെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ,ജനുവരി 25 ന് ശനിയാഴ്‌ച്ച രാത്രിയോടെയാണ് മരിച്ചത്. ഭാര്യ ജൂലി, അഞ്ചു വയസുകാരനായ മകൻ എന്നിവർ ഭോപ്പാലിലാണ് താമസം.

ഇന്ന് (28.01.2020) രാവിലെ 9 മണിക്ക് സൽമാനിയ ആശുപത്രി മോർച്ചറി പരിസരത്തു മൃതദേഹം പൊതുദർശനത്തിന് വെക്കും, മൃതദേഹം ഉച്ചക്കുള്ള എയർ ഇന്ത്യ എസ്‌പ്രെസ്സിൽ നാട്ടിലേക്കു അയക്കുമെന്നും പരേതന്റെ സഹോദരി ഭർത്താവായ സുരേഷ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP