Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും വിയോഗവാർത്തകൾ തുടർക്കഥയായതോടെ ബഹ്‌റിനിലെ പ്രവാസികൾ ആശങ്കയിൽ; ഇന്നലെ എത്തിയത് മൂന്ന് മരണ വാർത്തകൾ; ഹമാലയിലെ കെട്ടിടത്തിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആന്റണി വിൻസെന്റ് ആത്മഹത്യ ചെയ്തത്; ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വിളിച്ചത് പാലക്കാട്, മലപ്പുറം സ്വദേശികളെ; പത്ത് ദിവസത്തിനിടെ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി

വീണ്ടും വിയോഗവാർത്തകൾ തുടർക്കഥയായതോടെ ബഹ്‌റിനിലെ പ്രവാസികൾ ആശങ്കയിൽ; ഇന്നലെ എത്തിയത് മൂന്ന് മരണ വാർത്തകൾ; ഹമാലയിലെ കെട്ടിടത്തിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആന്റണി വിൻസെന്റ് ആത്മഹത്യ ചെയ്തത്; ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വിളിച്ചത് പാലക്കാട്, മലപ്പുറം സ്വദേശികളെ; പത്ത് ദിവസത്തിനിടെ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി

ടിക്കടി ഉണ്ടായ മരണ വാർത്തയും ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഒക്കെ വിയോഗത്തിലും നടുങ്ങിക്കഴിയുകയാണ് ബഹ്‌റിനിലെ മലയാളി സമൂഹം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മരണം വിളിച്ച മലയാളികളുടെ എണ്ണം   ഒമ്പതായതോടെ സോഷ്യൽമീഡിയ അടക്കം, ഏവരുടെയും ചർച്ച മരണത്തെക്കുറിച്ചായിരിക്കുകയാണ്. ചെറുപ്പക്കാരായ ആളുകൾ ഹൃദയാഘാതം മൂലം ആക്‌സ്മികമായി വിട പറയുമ്പോൾ ചിലരുടെ ആത്മഹത്യയും ഞെട്ടലുണ്ടാക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്ത് വന്നത് മൂന്ന് പേരുടെ മരണവാർത്തകളാണ്. ഇതിൽ ഒരാൾ ആത്മഹത്യ ചെയ്തപ്പോൾ മറ്റ് രണ്ട് പേരെ മരണം വിളിച്ചത് ഹൃദയാഘാതത്തിന്റെ രൂപത്തിലാണ്. കഴിഞ്ഞദിവസം ഹമലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിെന്റ താഴെ ആന്റണി വിൻസന്റ് രാജ് എന്ന് 53 കാരന്റെ മൃതദേഹം കണ്ടെത്തിയത്.ആന്റണിയുടെ മരണം ആത്മഹത്യയാണെന്നും പൊലീസിന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ബഹ്‌റൈനിൽ തന്നെയുള്ള സഹോദരൻ ആരോഗ്യ ദാസ് പറഞ്ഞു. വ്യാഴാഴ്‌ച്ച രാവിലെയാണ് ആന്റണി രാജിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരന്റെ കമ്പനി പ്രവർത്തിക്കുന്ന സ്ഥലത്ത് തന്നെയാണ് ആന്റണി രാജ് ആത്മഹത്യ ചെയ്തത്. ഇയാളെ കാണാതെയായി മൂന്ന് ദിവസത്തിന് ശേഷമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

എട്ടു വർഷത്തോളമായി പ്രവാസിയായ പാലക്കാട് സ്വദേശി ഹൗസിൽ മധു റോഷനാണ് മരിച്ച മറ്റൊരാൾ. ഹൂറയിലെ താമസ സ്ഥലത്ത് നിന്നും വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. എലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടര വയസുള്ള മകളും നാട്ടിലാണ്.

ജോലിചെയ്യുന്നതിനിടെ താമസ സ്ഥലത്തു ബോധം കെട്ട് വീണു ചികിത്സയിലായിരുന്നമലപ്പുറം സ്വദേശിയാണ് മരണം വിളിച്ച മൂന്നാമത്തൊൾ. മലപ്പുറം തവനൂർ സ്വദേശി കുമ്പളകത്ത് ഖാലിദ്(38) ആണ്ആശുപത്രിയിൽ വച്ച് മരിച്ചത്.ഫെബ്രുവരി 10 നായിരുന്നു മനാമയിലെ താമസ സ്ഥലത്തു വച്ച് കുളിക്കുന്നതിനിടെ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ബോധം കേട്ട് വീണത്.

സൽമാനിയ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടിയ അവസ്ഥയിലായിരുന്നുവെന്നു കണ്ടെത്തുകയും തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ചെറുപ്പക്കാരായ പ്രവാസികളാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചവരിൽ കൂടുതലെന്നതും ആശങ്ക ഉയർത്തുകയാണ്.ഫെബ്രുവരി ആറിന് മലപ്പുറം തിരുന്നാവായ - പട്ടർനടക്കാവ് സ്വദേശി അലവി തിരുത്തി (40) ഹൃദയാഘാതംമൂലം മരിച്ചതോടെ മരണ പരമ്പരയ്ക്ക് തുടക്കമായത്. പിന്നാലെ മലയാളി നഴ്‌സായ ചെങ്ങന്നൂർ സ്വദേശിനി പ്രിയങ്ക പ്രിൻസിനെ ഫെബ്രുവരി എട്ടിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഫെബ്രുവരി ഒമ്പതിന് രണ്ടുപേരുടെ ചരമവാർത്തകൾ എത്തി.

കണ്ണൂർ തളിപറമ്പ് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തളിപറമ്പ് ചെറുകുന്നൻ കൊക്ക സ്വദേശി സി.കെ അയ്യൂബ് കോഴിക്കോട് മണിയൂർ ഇളമ്പിലാട് സ്വദേശി സജിത്കുമാർ എന്നിവരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇതിൽ സജിത് കുമാർ ഹേൃദ്രാഗ ചികിത്‌സക്കായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഫെബ്രുവരി 11 ന് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ പാവറട്ടി സ്വദേശി എബി തോമസ്(32) മരിച്ചു.കോഴിക്കോട് മേപ്പയൂർ കാരയാട് കോളോത്തിൽ വീട്ടിൽ കരുണൻ (55) റിഫയിൽ ഒരു വീടിെന്റ പെയിന്റിങ് ജോലിക്കിടെ കോണിയിൽ നിന്ന് വീണ് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP