Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്രൈവിങ് പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന; സ്വകാര്യമേഖലയിലും ഡ്രൈവിങ് സ്‌കൂളുകൾ കൊണ്ടുവരാൻ നീക്കം

ഡ്രൈവിങ് പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന; സ്വകാര്യമേഖലയിലും ഡ്രൈവിങ് സ്‌കൂളുകൾ കൊണ്ടുവരാൻ നീക്കം

മനാമ: ഡ്രൈവിങ് പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്താൻ തുടങ്ങിയതോടെ സ്വകാര്യമേഖലയിൽ ഡ്രൈവിങ് സ്‌കൂളുകൾ സ്ഥാപിക്കാൻ നീക്കം. ഡ്രൈവിങ് പഠിതാക്കളുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് ഡ്രൈവിങ് ഇൻസ്ട്രക്ടർമാരുടെ എണ്ണം കൂട്ടാൻ ഒരു പാർലമെന്ററി നിർദ്ദേശം ഉണ്ടായെങ്കിലും അതു സർക്കാർ തള്ളിക്കളയുകയായിരുന്നു. പകരം സ്വകാര്യമേഖലയിൽ ഡ്രൈവിങ് സ്‌കൂളുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഡ്രൈവിങ് സ്‌കൂൾ സ്വകാര്യമേഖലയിൽ കൊണ്ടുവരുന്നതിനോട് പല ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഡ്രൈവിങ് പഠനം സ്വകാര്യവത്ക്കരിക്കുന്നതിനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സ്വാഗതം ചെയ്തിട്ടുണ്ട്. സ്വകാര്യമേഖലയിൽ ഡ്രൈവിങ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ നിശ്ചയിച്ചു വരികയാണിപ്പോൾ.

എന്നാൽ സ്വകാര്യമേഖലയിൽ ഡ്രൈവിങ് സ്‌കൂളുകൾ വരുന്നതോടെ നിലവിലുള്ള 400 ബഹ്‌റിനി ഇൻസ്ട്രക്ടർമാരെ പിരിച്ചുവിടുകയോ അവരുടെ ജോലിയിൽ മാറ്റം വരുത്തുകയോ ഇല്ലെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP