Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള അവധി അഞ്ച് ദിവസം; അവധി ദിനങ്ങളിൽ യാത്ര പോകുന്നവർ വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ മുമ്പെത്താൻ അധികൃതർ

ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള അവധി അഞ്ച് ദിവസം; അവധി ദിനങ്ങളിൽ യാത്ര പോകുന്നവർ വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ മുമ്പെത്താൻ അധികൃതർ

മനാമ: ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള അവധി അഞ്ച് ദിവസം. ഇതുസംബനധിച്ച പ്രധാനമന്ത്രി പ്രിൻസ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉത്തര പുറപ്പെടുവിച്ചത്.. ചെറിയ പെരുന്നാൾ പ്രമാണിച്ച മൂന്ന ദിവസം അവധിയും ഇതിൽ വെള്ളി, ശനി അവധിദിവസങ്ങൾ ഉൾപ്പെടെ ആകെ അഞ്ചുദിവസമാണ അവധി ലഭിക്കുക. ഇതോടെ പ്രവാസികൾ അവധിയാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അതിനാൽ തന്നെ അവധി ദിനങ്ങളിൽ യാത്ര പോകുന്നവർ വിമാനത്താവളത്തിൽ എത്താൻ നിർണയിച്ചിട്ടുള്ള സമയത്ത് തന്നെ എത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പായി യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് രീതി. ഇത് പാലിക്കാതിരിക്കുന്നത് യാത്ര മുടങ്ങാനിടയാക്കും. പെരുന്നാൾ അവധി ദിനങ്ങളിൽ തിരക്ക് വർധിക്കുന്നതിനാൽ ഉദ്ദേശിച്ച സമയത്ത് വിമാനത്താവളത്തിൽ എത്തിപ്പെടാനും യാത്രാ നടപടികൾ പൂർത്തീകരിക്കാനൂം സാധിക്കാതെ വരുന്നത് ഒഴിവാക്കുന്നതിനാണ് നേരത്തെ എത്തണമെന്ന് നിർദേശിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP