Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈനിലെ കൂടിയ വൈദ്യുതി നിരക്ക് പുനഃ പരിശോധിക്കുമെന്ന് സൂചന; വിദേശികൾക്കും ആശ്വാസമാവും

ബഹ്റൈനിലെ കൂടിയ വൈദ്യുതി നിരക്ക് പുനഃ പരിശോധിക്കുമെന്ന് സൂചന; വിദേശികൾക്കും ആശ്വാസമാവും

സ്വന്തം ലേഖകൻ

മനാമ :ബഹറിനിൽ വൈദ്യുതി നിരക്ക് പുനഃപരിശോധന സ്വദേശികളുടെ കാര്യത്തിൽ എന്നതുപോലെ വിദേശികളുടെ കാര്യത്തിലും ഉണ്ടാകുമെന്ന് സൂചന .താപനില ഏറ്റവും ഉയരുന്ന മാസങ്ങളിൽ സ്വദേശികളുടെ വൈദ്യുതി ബില്ലിന്റെ കാര്യത്തിൽ പുനഃ പരിശോധന വേണമെന്നുള്ള ബഹ്റൈൻ കിരീടാവകാശിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് പ്രവാസികളുടെ കാര്യത്തിലും പുനഃ പരിശോധന ഉണ്ടാകുവാൻ സാധ്യത ഉണ്ടാകുമെന്ന് ഇത് സംബന്ധിച്ച് നിർദ്ദേശം പാർളമെന്റിൽ ഉന്നയിച്ച അംഗം അഹമ്മദ് അൻസാരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത് .

വൈദ്യുതി ഉപയോഗം കൂടുതലുള്ള ജൂൺ ,ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിലെ വൈദ്യുതി നിരക്ക് കഴിഞ്ഞ വർഷത്തെ ബില്ലുമായി താരതമ്യം ചെയ്ത് അതിൽ ഏതാണോ കുറവുള്ളത് ബഹ്റൈൻ സ്വദേശികളിൽ നിന്നും ഈടാക്കിയാൽ മതിയെന്ന നിർദ്ദേശമാണ് ബഹ്റൈൻ കിരീടാവകാശി ഉത്തരവിട്ടത്.

വൈദ്യുതി ,വെള്ളം നിരക്കുകളുടെ കാര്യത്തിൽ നിലവിലുള്ള സ്ഥിതിയും ,അപാകതകളും വിശദമായ പഠനത്തിന് വിധേയം ആക്കണമെന്നും കിരീടാവകാശി ഉത്തരവിട്ടിരുന്നു ഇപ്പൊൾ സർക്കാർ സബ്സിഡി തീരെ ഇല്ലാത്ത വൈദ്യുതി നിരക്കിന്റെ കാര്യത്തിൽ ഇപ്പോൾ വലിയ അന്തരമാണ് ഉണ്ടായിട്ടുള്ളത് .അടുത്ത ഘട്ടത്തിൽ ഈക്കാര്യത്തിലും ഒരു പുനഃപരിശോധനാ ഉണ്ടാകുമെന്നു പാർലമെന്റ് അംഗം അഹമ്മദ് അൽ അൻസാരി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP