Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ ബാച്ചിലേഴ്‌സിന് കർശന നിയന്ത്രണം; വിദേശി ബാച്ചിലർമാരുടെ താമസം ഇനി ദുരിതമാകും

സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ ബാച്ചിലേഴ്‌സിന് കർശന നിയന്ത്രണം; വിദേശി ബാച്ചിലർമാരുടെ താമസം ഇനി ദുരിതമാകും

മനാമ: ഖത്തറിനും, ഒമാനിലും പിന്നാലെ ബഹ്‌റിനിലും ബാച്ചിലേഴ്‌സിന്റെ താമസത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നു. കുടുംബമില്ലാതെ ഒറ്റക്കുതാമസിക്കുന്ന വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട് പുതിയ നടപടികൾ കൈക്കൊള്ളാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വദേശി കുടുംബങ്ങൾ കൂടുതലായി വസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ബാച്ചിലേഴ്‌സിനെ മാറ്റിപ്പാർപ്പിക്കണമെന്നുള്ള നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കനാണ് മന്ത്രിസഭയുടെ തീരുമാനം.

ഇതിനായി തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത്മുനിസിപ്പൽനഗരാസൂത്രണകാര്യ മന്ത്രാലയം, വാണിജ്യവ്യവസായ മന്ത്രാലയം, സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, എൽ.എം.ആർ.എ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാൻ നിർദേശിച്ചു.

ബാച്ച്‌ലർ താമസവുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള തീരുമാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് ഇതിൽ മുഖ്യം. വിദേശ തൊഴിലാളികളിൽ നിന്നുണ്ടാകുന്ന മോശപ്പെട്ട പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം കർശനമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP