Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത മാസം മുതൽ പൊതുസ്ഥലത്ത് തുപ്പിയാലും മൂത്രമൊഴിച്ചാലും പിഴ ഉറപ്പ്; മാലിന്യങ്ങൾ അടക്കം വലിച്ചെറിഞ്ഞാൽ 1000 ദിനാർ വരെ പിഴ

അടുത്ത മാസം മുതൽ പൊതുസ്ഥലത്ത് തുപ്പിയാലും മൂത്രമൊഴിച്ചാലും പിഴ ഉറപ്പ്; മാലിന്യങ്ങൾ അടക്കം വലിച്ചെറിഞ്ഞാൽ 1000 ദിനാർ വരെ പിഴ

സ്വന്തം ലേഖകൻ

മനാമ: അടുത്ത മാസം മുതൽ പൊതുസ്ഥലത്ത് തുപ്പിയാലും മൂത്രമൊഴിച്ചാലും പിഴ ഉറപ്പ്. നിലവിൽ പല സ്ഥലങ്ങളിലും അലക്ഷ്യമായി ചപ്പു ചവറുകൾ വലിച്ചെറിയുക,തുപ്പുക, പൊതു സ്ഥലങ്ങളിൽ മൂത്രമൊഴിക്കുക തുടങ്ങിയ പല പ്രവർത്തികളും നടന്നുവരുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 300 ദിനാർ മുതൽ 1000 ദിനാർ വരെ പിഴചുമത്തുന്ന നിയമ ഭേദഗതികൾ രാജ്യത്ത് ഉടൻ തന്നെ നടപ്പിലായേക്കും.

ഇത് സംബന്ധിച്ച് പാർലിമെന്റിൽ അംഗീകാരം ലഭിച്ച നിയമം ബഹ്‌റൈൻ രാജാവിന്റെപരിഗണനയ്ക്കായി സമർപ്പിച്ചു. പൊതു സ്ഥലങ്ങളിൽ ശുചിത്വം സംബന്ധിച്ച ബോധവൽക്കരണ പരിപാടികൾനഗരസഭാ,അർബൻ മന്ത്രാലയങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്.

പ്രത്യേക അനുവാദമില്ലാതെ മാലിന്യങ്ങൾ വാഹനങ്ങളിൽ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും സാധ്യമല്ലെന്ന് ഈ നിയമം അനുശാസിക്കുന്നു. അത്തരത്തിൽ കൊണ്ട് പോകുന്നവർക്ക് 1000 ദിനാർ വരെ പിഴ ചുമത്താവുന്ന നിയമമാണ് പ്രാബല്യത്തിൽ കൊണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു. ഭരണാധികാരിയുടെ അനുമതി ലഭിച്ച ശേഷം തൊഴിൽ മന്ത്രാലയം,നഗരസഭാ അർബൻ മന്ത്രാലയങ്ങളുടെ കരട് പരിശോധന നടത്തിഔദ്യോഗികമായി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കും.13 ഓളം സർക്കാർ പ്രതിനിധി സഭകളിലും നഗരസഭാ കൺസിലിലും നിയമത്തിന്റെ കരട് രേഖ സമർപ്പിച്ചതിനു ശേഷം മാത്രമായിരിക്കും നിയമം പ്രാബല്യത്തിൽ വരുത്തുകയെന്നും അധികൃതർ വ്യക്തമാക്കി.

നിയമം പ്രാബലത്തിൽ കൊണ്ടുവരുന്നതിന് മുൻപ് പൊതുജനങ്ങൾക്കുവേണ്ടി വലിയ തോതിലുള്ള പ്രചാരണ,ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP