Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

നാളെ ബഹ്‌റിനിൽ നിന്നും പറക്കുന്ന കോഴിക്കോട് വിമാനത്തിൽ കയറിപ്പറ്റിയത് അനർഹർ; യാത്രക്കാരെ തെരഞ്ഞെടുത്തത് രജിസ്റ്റേർഡ് സംഘടനകൾ വഴി; പ്രതിഷേധം ഉയരുന്നു

നാളെ ബഹ്‌റിനിൽ നിന്നും പറക്കുന്ന കോഴിക്കോട് വിമാനത്തിൽ കയറിപ്പറ്റിയത് അനർഹർ; യാത്രക്കാരെ തെരഞ്ഞെടുത്തത് രജിസ്റ്റേർഡ് സംഘടനകൾ വഴി; പ്രതിഷേധം ഉയരുന്നു

സ്വന്തം ലേഖകൻ

മനാമ: നാട്ടിലേക്ക് വിമാനം കയറുവാൻ രജിസ്റ്റർ ചെയ്ത് ഊഴം കാത്ത് ആയിരങ്ങൾ നിൽക്കേ അവരെയെല്ലാം പിന്തള്ളി കയറിപ്പറ്റിയ ആളുകളുമായി നാളെ വിമാനം ബഹ്‌റിനിൽ നിന്നും കോഴിക്കോട്ടേക്ക് പോകും. ഈ വിമാനത്തിൽ യാത്ര ചെയ്യുന്നവരെ തെരഞ്ഞെടുത്തത് കെ എം സി സി, ഐ സി ആർ എഫ്, ബഹ്റൈൻ കേരളീയ സമാജം വഴിയാണ്. ഇത് വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്.

170 ആളുകൾക്കാണ് ടിക്കറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്. ഇതോടെ, 20,000 പ്രവാസികൾ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത് നാട്ടിൽ പോകുവാൻ കാത്ത് നിൽക്കുമ്പോൾ യാത്രക്കാരെ തെരഞ്ഞെടുക്കുവാനുള്ള അനുവാദം സംഘടനകൾക്ക് നൽകിയത് ചോദ്യം ചെയ്യപ്പെടുകയാണ്. പലരിൽ നിന്നും കടം വാങ്ങിയും മറ്റും ടിക്കറ്റ് എടുക്കാൻ പണം സ്വരൂപിച്ച ആയിരക്കണക്കിനു പേരെ അവഗണിച്ചുകൊണ്ടാണ് നാളെ പറക്കുവാൻ പോകുന്ന വിമാനത്തിലെ യാത്രക്കാരെ തെരഞ്ഞെടുത്തത്.

ചില വ്യക്തികൾ കൂടുതൽ പണം വാങ്ങി അനർഹർ ആയ ആളുകൾക്ക് പോകുവാനുള്ള സൗകര്യമൊരുക്കി എന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP