ഫ്രോസൺ ധാന്യ ഉത്പ്പന്നങ്ങളിൽ ലിസ്റ്റീരിയ ബാധയെന്ന് സംശയം; പെൻഗ്യിൻ ബ്രാൻഡിന്റെ സ്വീറ്റ് കോൺ ഉത്പന്നങ്ങൾ വാങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം
July 23, 2018 | 02:39 PM IST | Permalink

സ്വന്തം ലേഖകൻ
മനാമ : ഫ്രോസൺ ധാന്യ ഉത്പ്പന്നങ്ങളിൽ ലിസ്റ്റീരിയ ബാധയെന്ന് സംശയത്തെ തുടർന്ന് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നു.യൂറോപ്പ്ിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഫ്രോസൺ ധാന്യ ഉത്പന്നങ്ങളിലാണ് ലിസ്റ്റിരീയ ബാക്ടിരീയ ഉള്ളതായി ആശങ്കയുള്ളത്.
വിവിധ കമ്പനികളിലായിനിന്നു വരുന്ന 43 ഉൽപ്പന്നങ്ങളിൽ ലിസ്റ്റീരിയ ബാക്ടീരിയ ഉള്ളതായി സംശയിക്കുന്നുണ്ട്. ബഹ്‌റൈനിൽ ഇതിൽ നിന്നും ഒരു ഉത്പ്പന്നം മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. പെൻഗ്യിൻ ബ്രാൻഡിന്റെ സ്വീറ്റ് കോണിൽ ബാക്ടീരിയ ഉള്ളതായി സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരം ഉത്പന്നങ്ങൾ വാങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം വന്നിട്ടുണ്ട് .
ഇന്റർനാഷ്ണൽ ഫുഡ് സേഫ്റ്റി അതോറിറ്റീസ് നെറ്റ് വർക്കിൽ നിന്നും ലഭിച്ച നിർദേശത്തെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റീരിയ സംശയിക്കുന്ന ഉൽപന്നങ്ങൾ കടകളിൽ നിന്നും നീക്കം ചെയ്യണമെന്ന നിർദ്ദേശം ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.
പെൻഗ്വിൻ സ്വീറ്റ് കോർണിന് പുറമെ ടെസ്‌കോ ഫ്രോസൺ , റോസ് മിക്‌സ്ഡ് വെജിറ്റബിൾസ്, സെയിൻസ്ബറി ഫ്രോസൻ ബേസിക് മിക്‌സ്ഡ് വെജിറ്റബിൾസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ആഗോള വ്യാപകമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ഉത്പന്നങ്ങൾ ബഹ്‌റൈനിൽ എത്തിയതായി ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല.

Readers Comments
More News in this category
