Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കേരളീയസമാജത്തിന് അഭിമാനനിമിഷം; ബഹ്റിനിൽ നിന്നും നാല് ചാർട്ടേർഡ് വിമാനങ്ങൾ ഇന്ന് പറക്കും

ബഹ്റൈൻ കേരളീയസമാജത്തിന് അഭിമാനനിമിഷം; ബഹ്റിനിൽ നിന്നും നാല് ചാർട്ടേർഡ് വിമാനങ്ങൾ ഇന്ന് പറക്കും

സ്വന്തം ലേഖകൻ

മനാമ:അനിശ്ചിതത്വത്തിന് വിരാമമായി ഇന്ന് ബഹ്റിനിൽ നിന്നും നാല് ഫ്‌ളൈറ്റുകളിൽ ബഹ്റിനിൽ നിന്നുള്ള യാത്രക്കാരുമായി കൊച്ചി,കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്രതിരിക്കും. കൊച്ചിയിലേക്ക് മൂന്നും, കോഴിക്കോടിന് ഒരു ഫ്‌ളൈറ്റുമാണ് ഉള്ളത്. ഉച്ചക്ക് 12 മണിക്കും 2 മണിക്കും എയർ ഇന്ത്യ എക്സ്സ്പ്രസ്സും, രാത്രി 8.30ക്കും 10.30ക്കും ഗൾഫ് എയർ വിമാനങ്ങളുമാണ് യാത്രക്കാരെ കൊണ്ട് പോകുന്നത്. ഏറ്റവും അർഹരായ ആളുകളാണ് യാത്ര ചെയ്യുന്നത് എന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.

നോർക്കയുടെ ചാർജ് വഹിക്കുന്ന കേരള മുഖ്യന്ത്രിക്കും കേരള സർക്കാരിനും, വിദേശകാര്യ സഹമന്ത്രി വി മുരളീധരനും, എൻ കെ പ്രേമചന്ദ്രൻ എം പി ക്കും ബഹ്റൈൻ ഗവൺമെന്റിനും, എംബസി അതികൃധർക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡ് ന്റെ സാഹചര്യത്തിൽ ഗൾഫ് സെക്ടറിൽ നിന്നും കേരളത്തിലേക്ക് ആദ്യമായിട്ടാണ് നാല് വിമാനങ്ങൾ ഒരു ദിവസം യാത്രയാകുന്നത് അതും ഒരു രാജ്യത്ത് നിന്ന്. ഇത് അഭിമാന നിമിഷമെന്നാണ് പ്രസിഡണ്ട് പറഞ്ഞത്. ബഹ്റൈൻ കേരളീയ സമാജത്തിനും പ്രസിഡന്റിനും സോഷ്യൽ മീഡിയയിലൂടെ ബഹ്റൈൻ പ്രവാസികളുടെ അഭിനന്ദനപ്രവാഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP