Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ എംബസിയുടെ പുതിയ പാസ്‌പോർട്ട്‌ സേവനകേന്ദ്രം പ്രവർത്തനം തുടങ്ങി; പാർക്കിങ് സൗകര്യങ്ങളോടയുള്ള സേവനകേന്ദ്രം മനാമ യതീം സെന്ററിൽ

ഇന്ത്യൻ എംബസിയുടെ പുതിയ പാസ്‌പോർട്ട്‌ സേവനകേന്ദ്രം പ്രവർത്തനം തുടങ്ങി; പാർക്കിങ് സൗകര്യങ്ങളോടയുള്ള സേവനകേന്ദ്രം മനാമ യതീം സെന്ററിൽ

മനാമ: ഇന്ത്യൻ എംബസിയുടെ നിലവിലുള്ള പാസ്‌പോർട്ട് വിസസേവന കേന്ദ്രമായ 'ഒക്ടിക് ഇന്റർനാഷനലി'ന്റെ പ്രവർത്തനം അവസാനിച്ചതോടെ പുതിയ പാസ്‌പോർട്ട് വിസസേവന കേന്ദ്രം 'ഐ.വി എസ് ഗ്‌ളോബൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്' മനാമ യതീം സെന്ററിൽ പ്രവർത്തനം തുടങ്ങി.

ഇനിമുതൽ കൈകൊണ്ടെഴുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നും കമ്പ്യൂട്ടറിൽ നിന്ന് ഫോമുകൾ പൂരിപ്പിച്ച് ഡൗൺലോഡ് ചെയ്ത ശേഷം സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. ഇത് സേവന കേന്ദ്രത്തിൽ നിന്ന് ചെയ്യണമെങ്കിൽ 500 ഫിൽസ് നൽകേണ്ടി വരും. എന്നാൽ വരുന്ന രണ്ടാഴ്ചക്കാലം ഈ സേവനം സൗജന്യമാണ്.

എട്ടു മുതൽ എട്ടു വരെയാണ് പ്രവർത്തന സമയമെങ്കിലും ആർക്കും അപേക്ഷ സമർപ്പിക്കാനാകാതെ തിരിച്ചു പോകേണ്ട സ്ഥിതിയുണ്ട കില്‌ളെന്ന് ഐ.വി.സ് സിഇഒ വെങ്കു മൂർത്തി പറഞ്ഞു. ഉപഭോക്താക്കുടെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തനം ക്രമീകരിക്കു മെന്നും അവർ അറിയിച്ചു.ഈ മാസം 29 വരെയുള്ള ദിവസങ്ങളിൽ വിതരണം ചെയ്യേണ്ട പാസ്‌പോർട്ടുകൾ അദ്‌ലിയയിലെ എംബസി ഓഫീസിൽ നിന്നാണ് കൈപ്പറ്റേണ്ടത്.

ഉച്ച രണ്ട് മണിമുതൽ വൈകീട്ട് നാല് മണി വരെ പ്രവൃത്തി ദിവസങ്ങളിൽ പാസ്‌പോർട്ട് കൈപ്പറ്റാം. പവർ ഓഫ് അറ്റോർണി,അഫിഡവിറ്റ്, അറ്റസ്റ്റേഷൻ, ഡിപ്‌ളോമാറ്റിക്ഒഫീഷ്യൽ പാസ്‌പോർട്ടുകൾ, ഒ.സി.ഐ അപേക്ഷകൾ, അറ്റസ്റ്റേഷൻ തുടങ്ങിയവ പതിവു പോലെ എംബസിയിൽ തന്നെയാണ് സ്വീകരിക്കുക.യതീം സെന്ററിലെ 328ാം നമ്പർ മുറിയിലാണ് പുതിയ സ്ഥാപനം പ്രവർത്തിക്കുന്നത്. പ്രവർ ത്തന സമയം കാലത്ത് എട്ടു മുതൽ ഉച്ചക്ക് 1മണി വരെയും ഇടവേളക്കു ശേഷം നാലു മണിമുതൽ എട്ടു മണി വരെയുമാണ്. വെള്ളിയാഴ്ച അവധിയായിരിക്കും. ടെലിഫോൺ നമ്പർ: 17211388.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP