Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐ.വൈ.സി.സി സംഘടനാ തിരഞ്ഞെടുപ്പിന് മറ്റന്നാൾ തുടക്കമാകും; ഏരിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

ഐ.വൈ.സി.സി സംഘടനാ തിരഞ്ഞെടുപ്പിന് മറ്റന്നാൾ തുടക്കമാകും; ഏരിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

സ്വന്തം ലേഖകൻ

മനാമ: 'സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ബഹറൈനിൽ ആരംഭിച്ച സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്. ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്സ് യുവജന കൂട്ടായ്മയാണ് ഐവൈസിസി. സംഘടനക്ക് തുടക്കം കുറിച്ചിട്ട് ഏഴ് വർഷങ്ങൾ പിന്നിടുന്നു. മറ്റ് സംഘടനകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരോ വർഷവും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ നേതൃത്വം വരുന്നു. ഒൻപത് ഏരിയ കമ്മറ്റികളിലും ഒരു മാസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ് ക്യാമ്പയിനും അതിനോടനുബന്ധിച്ച് ഏരിയ കൺവൻഷനുകളും സംഘടിപ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ആതുര സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഐ വൈ സി സി ബഹ്റൈൻ. ഏഴു വർഷത്തെ പ്രവർത്തന കാലഘട്ടത്തിൽ പതിനഞ്ചോളം രക്തദാന ക്യാമ്പുകളും, മുപ്പതിൽ കൂടുതൽ മെഡിക്കൽ ക്യാമ്പുകളും, കേരളത്തിലും ബഹ്റൈനിലുമായി വിവിധ ജീവകാരുണ്യ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും, കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കുകയും, വിവിധ സംഘടനങ്ങൾ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്‌ച്ച വെക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ഹ്രസ്വ ചിത്രങ്ങൾ, നാടകങ്ങൾ, കെപിസിസി യും, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയും ആഹ്വാനം ചെയ്യുന്ന പരിപാടികൾ, ഇന്ത്യയിലെ മൺമറഞ്ഞ ദേശീയ നേതാക്കളെ അനുസ്മരിച്ച് കൊണ്ട് വിവിധ പരിപാടികളും ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിച്ച് വരുന്നു.

നിരവധി കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് ദേശീയ, സംസ്ഥാന നേതാക്കളെ ബഹ്റൈനിലെ ഐ വൈ സി സി വേദികളിൽ എത്തിക്കുവാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഐ വൈ സി സി മാതൃകയിൽ ഇന്ത്യക്ക് പുറത്ത് യുവജന സംഘടനകൾ ആരംഭിക്കണം എന്ന് യൂത്ത് കോൺഗ്രസ്സ് കേരള സംസ്ഥാന കമ്മറ്റി പ്രമേയം അവതരിപ്പിച്ചതും, ഈയിടെ രാഹുൽ ഗാന്ധി എംപി ഐ വൈ സി സി യുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് സന്ദേശമയച്ചതും
സംഘടനയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി കരുതുന്നു എന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

2020-21 വർഷത്തേക്കുള്ള ഏരിയ തല ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, ഏരിയ കൺവൻഷനുകളും മെമ്പർഷിപ്പ് ക്യാമ്പയിനും ഡിസംബർ ആറ് മുതൽ ആരംഭിച്ച് ജനുവരി ആറിന് അവസാനിക്കും. ജനുവരി പത്തിനാണ് കേന്ദ്ര കമ്മറ്റി തിരഞ്ഞെടുപ്പ്. ഏരിയതലത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളുടെ സമ്പൂർണ്ണ യോഗം ചേർന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനും, ഏരിയ കൺവെൻഷനുകളും, കേന്ദ്ര കമ്മറ്റി തെരഞ്ഞെടുപ്പും ഐ വൈ സി സി യുടെ മുൻ കമ്മറ്റികളിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷർ, കൂടാതെ നിലവിലുള്ള കമ്മറ്റി ഭാരവാഹികളുടെയും സംയുക്ത മേൽ നോട്ടത്തിലായിരിക്കും നടക്കുക എന്നും ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP