Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐ വൈ സി സി ബഹ്റൈൻ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം നടത്തി

ഐ വൈ സി സി ബഹ്റൈൻ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം നടത്തി

സ്വന്തം ലേഖകൻ

മനാമ: ഐ വൈ സി സി ബഹ്റൈൻ ഹെൽപ് ഡെസ്‌കിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകളുടെ വിതരണം നടത്തി. ബഹ്‌റിന്റെ വിവിധ മേഖലകളിൽ കോവിഡ്19 മായി ബദ്ധപ്പെട്ട് ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കാണ് കിറ്റുകൾ വിതരണം നടത്തിയത്. സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് പാക്ക് ചെയ്ത കിറ്റുകൾ 9 ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം നടത്തിയത്. ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് പുറമെയാണ് പച്ചക്കറി കിറ്റുകളും വിതരണം നടത്തുന്നത്. ബഹറിനിൽ മറ്റ് സംഘടനകളൊന്നും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നില്ല.അതുകൊണ്ട് തന്നെ ഹെൽപ് ഡെസ്‌കിലേക്ക് നിരവധി കോളുകൾ ആണ് വരുന്നത്. ഏകദേശം 400 കിലോ പച്ചക്കറി ഉപയോഗിച്ചാണ് കിറ്റുകൾ തെയ്യാറാക്കിയത്. നൂറോളം കുടുംബങ്ങൾക്ക് വെള്ളിയാഴ്‌ച്ച മാത്രം കിറ്റുകൾ എത്തിച്ച് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP