Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങുമായി ബഹ്റൈൻ പ്രവാസി യുവതി; പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നല്കുന്നത് ആകെയുള്ള 25 സെന്റ് സ്ഥലത്തിൽ നിന്നും 20 സെന്റ് സ്ഥലം; ജിജി മാതൃയാവുന്നത് ഇങ്ങനെ

വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങുമായി ബഹ്റൈൻ പ്രവാസി യുവതി; പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നല്കുന്നത് ആകെയുള്ള 25 സെന്റ് സ്ഥലത്തിൽ നിന്നും 20 സെന്റ് സ്ഥലം; ജിജി മാതൃയാവുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

മനാമ:പ്രവാസ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ വയനാട്ടിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നൽകുവാനൊരുങ്ങി പ്രവാസി യുവതി. ബഹറിനിൽ കഴിഞ്ഞ പത്ത് വർഷമായി ജോലി ചെയ്യുന്ന ജിജിയാണ് തന്റെ പേരിൽ ആകെയുള്ള 25 സെന്റിൽ നിന്നും 20 സെന്റും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെക്കുവാൻ നൽകുന്നത്.

10 വർഷത്തെ സമ്പാദ്യമാണ് ഈ 25 സെന്റ് സ്ഥലം.താൻ വളർന്ന് വന്ന സാഹചര്യവും,അനുഭവിച്ച ബുദ്ധിമുട്ടുകളുമാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് അവർ അഭിപ്രായപ്പെട്ടു.ഭർത്താവ് മരണപ്പെട്ട ജിജി അവരുടെ അധ്വാനം കൊണ്ടാണ് മൂന്ന് മക്കളെ വളർത്തുന്നത്.

മക്കളുടെയും,സഹോദരന്റെയും പൂർണ്ണ സമ്മതത്തോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന് അവർ പറഞ്ഞു.മറ്റുള്ളർ തന്റെ ഈ പ്രവർത്തികണ്ടുകൊണ്ട് ദുരിത ബാധിതരെ സഹായിക്കുവാൻ മുന്നോട്ട് വരണമെന്നും,ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP