Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈൻ കെ എം സി സി അനുശോചിച്ചു

ബഹ്റൈൻ കെ എം സി സി അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: മുൻ ബഹ്റൈൻ പ്രവാസി അഞ്ചലൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ ബഹ്റൈൻ കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ പറമ്പിൽ പീടികയിലെ സ്വവസതിയിൽ വെച്ച് ഇന്ന് കാലത്താണ് നിര്യാതനായത്.

ബഹ്റൈൻ കെഎംസിസി, മലപ്പുറം ജില്ല പ്രവാസി അസ്സോസിയേഷൻ, ബഹ്റൈൻ സമസ്ത തുടങ്ങി സംഘടനകളുടെ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞമ്മദ് ഹാജി കാരുണ്യ പ്രവർത്തന മേഖലകളിൽ നൽകിയ സേവനങ്ങൾ വിസ്മരിക്കാനാകാത്തതാണെന്നും കുഞ്ഞിമുഹമ്മദാജിയുടെ വേർപ്പാട് മൂലമുണ്ടായ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ബഹ്റൈൻ കെ എം സി സി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP