Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ വേദനയില്ലാത്ത ലോകത്തേക്ക് ലാൽസൺ യാത്രയായി; പുള്ള് സ്വദേശി വിട പറയുന്നത് നിരവധി കാൻസർ രോഗികൾക്ക് പ്രചോദനം നല്കി; ഉറ്റസുഹൃത്തിന്റെ വേർപാടിൽ നീറീ ബഹ്‌റിൻ സമൂഹവും

ഒടുവിൽ വേദനയില്ലാത്ത ലോകത്തേക്ക് ലാൽസൺ യാത്രയായി; പുള്ള് സ്വദേശി വിട പറയുന്നത് നിരവധി കാൻസർ രോഗികൾക്ക് പ്രചോദനം നല്കി; ഉറ്റസുഹൃത്തിന്റെ വേർപാടിൽ നീറീ ബഹ്‌റിൻ സമൂഹവും

സ്വന്തം ലേഖകൻ

ലാൽസൺ എന്ന ബഹ്‌റിൻ പ്രവാസിയായ ചെറുപ്പക്കാരന് കാൻസർ എന്ന മഹാമാരി പകുത്തു നൽകിയ വേദനയുടെ കഥ ഇതിന് മുൻപും പല തവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. തൊണ്ടയിൽ കൂടി ഒരിറ്റ് വെള്ളം പോലും ഇറക്കാനാകാത്ത വിധം നാലു ചുമരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന ലാൽസൺ ഇന്ന് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുകയാണ്.

വയറിൽക്കൂടി ട്യൂബ് ഇട്ട് അതുവഴി ഭക്ഷണം നൽകിവരുകയായിരുന്ന ലാൽസണ് രണ്ടു ദിവസം മുൻപ് ഈ ട്യൂബ് വയറിനുള്ളിൽ പോയതായി ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.ചികിത്സയുടെ വിവരങ്ങളെല്ലാം ഫേസ്‌ബുക്ക് വഴി തനിക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കായി ലാൽസൺ അറിയിക്കുന്നതിനൊപ്പമാണ് ഇക്കാര്യവും കുറിച്ചത്.

ശസ്ത്രക്രിയ ചെയ്തു ട്യൂബ് പുറത്തെടുക്കാമെന്ന് ഡോക്ടർമാർ ആദ്യം തീരുമാനിച്ചെങ്കിലും ശരീരം ശസ്ത്രക്രിയ താങ്ങില്ലെന്ന ഉറപ്പുള്ളതിനാൽ സ്വാഭാവിക പ്രക്രിയയിലൂടെ മോഷനിൽക്കൂടി പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നു.ഇന്നു രാവിലെ ലാൽസൺ ഇട്ട പോസ്റ്റിൽ ട്യൂബ് പുറത്തെത്തിയ സന്തോഷവും അറിയിച്ചിരുന്നു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലാൽസൺ.

എന്നാൽ വിധി ലാൽസണെ ത്ട്ടിയെടുക്കുകായിരുന്നു. ലാൽസൺറെ അപ്രതീക്ഷിത വിയോഗ വാർത്ത പ്രവാസി സമൂഹത്തിലടക്കം ഞെട്ടലുണ്ടാക്കിയിരിക്കുകാണ്, നിരവധി പേരാണ് ലാൽസണ് കണ്ണിരിൽ കുതിർന്ന ആദാരഞ്ജലികൾ അർപ്പിച്ച് രംഗത്തെയിരിക്കുന്നത്.

ബഹ്റൈനിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഇടപെടുകയും, ലേബർ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു നൂറു കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും മുൻനിരയിൽ ഉള്ള ലാൽസന്റെ വിയോഗം ബഹ്‌റിൻ പ്രവാസികൾക്കും താങ്ങാനാവുന്നില്ല. ഐവൈിസിസി ഭാരവാഹിയായും ലാൽസൺ സാമൂഹിക രംഗത്ത് നിറഞ്ഞ് നിന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP