Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റിനിലെ പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി മന്ത്രാലയം;യാത്രാ നിരോധനം നേരിടുന്ന പ്രവാസികൾക്കും ഇനി തൊഴിൽ പെർമിറ്റ് സ്വന്തമാക്കാം

ബഹ്‌റിനിലെ പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി മന്ത്രാലയം;യാത്രാ നിരോധനം നേരിടുന്ന പ്രവാസികൾക്കും ഇനി തൊഴിൽ പെർമിറ്റ് സ്വന്തമാക്കാം

മനാമ:ബഹ്‌റിനിലെ പ്രവാസികൾക്ക് ആശ്വാസകരമാകുന്ന നടപടിയുമായി മന്ത്രാലയം രംഗത്തെത്തി. നിങ്ങൾക്ക് യാത്രാ നിരോധനമുണ്ടെങ്കിലും ഇനി മുതൽ തൊഴിൽ പെർമിറ്റ് നേടാനാകുമെന്ന് ബഹ്‌റിനിലെ. ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ) യാണ് പ്രഖ്യാപിച്ചു.

എൽഎംആർഎയും നീതിന്യായ മന്ത്രാലയവും ഇതു സംബന്ധിച്ച ധാരണയിൽ എത്തിയിട്ടുണ്ട്. സാമ്പത്തികസിവിൽ കേസുകളിൽ കോടതി വിധിയെ തുടർന്ന് യാത്രാ നിരോധനം നേരിടുന്ന പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് നേടാനും അവരുടെ ബഹ്‌റൈനിലെ താമസം നിയമ വിധേയമാക്കാനും അനുമതി നൽകും.

യാത്രാ നിരോധനം നേരിടുന്ന പ്രവാസികൾക്ക് ജീവിതമാർഗം തേടാനും കടങ്ങൾ വീട്ടി നാട്ടിലേക്ക് തിരിക്കാനും പുതിയ നടപടി വഴിയൊരുക്കും. അതോടൊപ്പം മറ്റുള്ളവരുടെ ചൂഷണത്തിൽനിന്നും സംരക്ഷണം ലഭിക്കാനും ഇത് സഹായിക്കുമെന്ന് എൽ.എം.ആർ.എ സിഇഒ ഉസാമ അൽഅബ്‌സി അറിയിച്ചു. ഇത്തരം കേസുകളിൽ അപേക്ഷയോടൊപ്പം കൂടുതൽ രേഖകൾ ആവശ്യമില്ല. സാധാരണ അപേക്ഷ പോലെ തന്നെ സ്വീകരിക്കും. ഇവർക്ക് വിസ പുതുക്കാനോ മൊബിലിറ്റി പ്രകാരം പുതിയ തൊഴിലുടമക്ക് കീഴിൽ വിസ മാറ്റാനോ അപേക്ഷിക്കാം.

ബഹ്‌റൈനിൽ പ്രഖ്യാപിച്ച പൊതുമാപ്പ് തീരാൻ ഇനി ഏഴ് ആഴ്ചയാണുള്ളതെന്ന് ഉസാമ പറഞ്ഞു. ഇതിനാൽ യാത്രാ നിരോധനം നേരിടുന്നവർ പിഴ കൂടാതെ പദവി നിയമ വിധേയമാക്കണം. ജൂലൈ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ഇതുവരെ 25,000 പേർ ഉപയോഗപ്പെടുത്തിയതായി എൽ.എം.ആർ.എ സിഇഒ അറിയിച്ചു. പൊതുമാപ്പ് കാലയളവിൽ അനധികൃത വിദേശി തൊഴിലാളികൾക്ക് താമസം നിയമ വിധേയമാക്കാനോ പിഴ കൂടാതെ രാജ്യം വിടാനോ കഴിയും.

ഡിസംബർ 31നാണ് പൊതുമാപ്പ് അവസാനിക്കുന്നത്. ഈ സമയത്ത് സ്വദേശത്തേക്ക് യാത്ര നിശ്ചയിച്ച അനേകം പേരുണ്ട്. ഡിസംബർ തിരക്കുള്ള മാസമായതിനാൽ വിമാന ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാകും. അതിനാൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും ഉസാമ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP