Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിസന്ധി; മൂന്ന് മാസത്തെ എൽ എം ആർ എ ഫീസ് ഒഴിവാക്കി ബഹ്റൈൻ സർക്കാർ

കോവിഡ് പ്രതിസന്ധി; മൂന്ന് മാസത്തെ എൽ എം ആർ എ ഫീസ് ഒഴിവാക്കി ബഹ്റൈൻ സർക്കാർ

സ്വന്തം ലേഖകൻ

മനാമ: കോവിഡ്19 പടരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ എൽ എം ആർ എ ഫീസ് ഒഴിവാക്കുവാൻ ബഹ്റൈൻ സർക്കാർ തീരുമാനിച്ചു.മൂന്ന് മാസത്തെ ഫീസാണ് ഒഴിവാക്കുക.ഓരോ തൊഴിലാളികൾക്കും ശമ്പളത്തിന്റെ ചെറിയൊരു ശതമാനം ലേബർ മാർക്കറ്റിങ് അഥോറിറ്റിയിൽ ഫീസ് ആയി അടക്കണമായിരുന്നു,അത് മൂന്ന് മാസത്തേക്ക് ഒഴിവാക്കി കൊണ്ടാണ് സർക്കാർ ഉത്തരവ് വന്നത്.സാധാരണ ഗതിയിൽ സ്ഥാപന ഉടമകളാണ് തൊഴിലാളിൾക്ക് വേണ്ടി ഈ പണം അടക്കുന്നത് . ഈ തീരുമാനം വന്നതോടെ ചെറുകിട കച്ചവടക്കാർ മുതൽ വലിയ ബിസിനസ് സ്ഥാപനങ്ങൾക്ക് വരെ ഒരു ആശ്വാസമായി.

ഏറ്റവും പുതിയതായി 66 കേസുകളാണ് ബഹറിനിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. സൽമാബാദിൽ ലേബർ ക്യാമ്പിൽ കഴിയുന്ന പ്രവാസി തൊഴിലാളികളിലാണ് രോഗം സ്ഥിതീകരിച്ചത്. 800 ആളുകളുള്ള താമസിക്കുന്ന ക്യാമ്പിലെ തൊഴിലാളികൾ മുഴുവൻ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും 47 പേരുടെ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ആകെ ബഹറിനിൽ ആകെ 639 കേസുകളാണ് പോസിറ്റീവ് ആയിരുന്നത് ഇതിൽ 381 ആളുകൾ സുഖം പ്രാപിച്ചു.258 ആളുകൾ ചികിത്സയിലുണ്ട്,ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം ബഹറിനിൽ കൂടുതലാണ്.മൊത്തം രോഗികളുടെ കണക്ക് നോക്കിയാൽ പോസിറ്റീവ് ആയവരിൽ 68% പേരും ഇറാനിൽ നിന്നും ബഹറിനിൽ എത്തിയ ബഹ്റൈൻ പൗരന്മാരാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP