Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക കേരള സഭ സെമിനാർ: സുബൈർ കണ്ണൂർ വിഷയം അവതരിപ്പിച്ചു

ലോക കേരള സഭ സെമിനാർ: സുബൈർ കണ്ണൂർ വിഷയം അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ: ജനുവരി ഒന്ന് മുതൽ മൂന്നു വരെ തിരുവനന്തപുരത്തു നടന്ന ലോക കേരളസഭയിൽ ബഹ്റൈൻ പ്രതിഭ നേതാവും പ്രവാസി കമ്മീഷൻ അംഗവും ആയ സുബൈർ കണ്ണൂർ 'ലോക കേരള സഭ അനുഭവങ്ങളും പ്രതീക്ഷകളും എന്നതിൽ വിഷയാവതരണം നടത്തി. പൊതു ജനങ്ങൾക്ക് കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് രണ്ടു സെമിനാറുകൾ ആണ് ലോക കേരള സഭയുടെ ഭാഗമായി നടന്നത്. ' ഇന്ത്യൻ ജനാധിപത്യവും കുടിയേറ്റവും' എന്ന വിഷയത്തിൽ ആയിരുന്നു മറ്റൊരു സെമിനാർ. നിയമ സഭ അനെക്‌സിൽ ചേർന്ന സെമിനാറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള പ്രതിനിധികളും, മറ്റു വിദഗ്ദ്ധരും പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തുക ഉണ്ടായി.

ജനാധിപത്യ ഇന്ത്യയിൽ വലിപ്പത്തിൽ ചെറുതും എന്നാൽ ജന സാന്ദ്രത കൂടിയതും ആയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം .സംസ്ഥാന ജനസംഖ്യ യുടെ നല്ലൊരു ഭാഗവും പ്രവാസികൾ ഉൾക്കൊള്ളുന്നത് കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് നൽകുന്ന സംഭാവനകൾ അമൂല്യമാണെന്നു വിഷയാവതാരകർ ചൂണ്ടിക്കാട്ടി. ഇവയെ പൂർണമായി കൂട്ടിയോജിപ്പിക്കുവാൻ ലോക കേരള സഭക്ക് കഴിയും എന്നതാണ് ലോക കേരളസഭയുടെ പ്രതീക്ഷ എന്നും വിലയിരുത്തി. 2018 ജനുവരിയിൽ നടന്ന ഒന്നാം ലോക കേരള സഭയുടെ തുടർച്ചയായി നടന്ന രണ്ടാം സഭ ഏറെ പ്രതീക്ഷ നൽകുന്നതും ഒന്നാം സഭയുടെ അനുഭവങ്ങളും നിർദേശങ്ങളും, നടപ്പിൽ വരുത്തിയ കാര്യങ്ങളും ഇതിന്റെ ഭാഗമായി ചർച്ച ചെയ്തു.

ബിജു റോ സ്വാഗതം പറഞ്ഞ സെമിനാറിൽ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷൻ ആയിരുന്നു. മുരളി തുമ്മാരുക്കുടി, സുബൈർ കണ്ണൂർ എന്നിവർ ആണ് വിഷയാവതരണം നടത്തിയത്. പ്രസിദ്ധ സാഹിത്യകാരനും മുൻ ബഹ്റൈൻ പ്രവാസിയും, പ്രവാസി കമ്മീഷൻ അംഗവും ആയ ബെന്യമിൻ ആയിരുന്നു മോഡറേറ്റർ. വിവിധ രംഗങ്ങളിലെ പതിമൂന്നോളം പേർ ചർച്ചയിൽ പങ്കെടുത്തു. ബഹറിനിൽ നിന്നും സുബൈർ കണ്ണൂരിനെ കൂടാതെ സി വി നാരായണൻ, പി വി രാധാകൃഷ്ണപിള്ള, കോശി, ബിജു മലയിൽ, സോമൻ ബേബി എന്നിവരും വ്യവസായ പ്രമുഖർ ആയ രവി പിള്ള, വർഗീസ് കുര്യൻ എന്നിവരും ആണ് ലോക കേരള സഭയിൽ പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP