Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോയ മലയാളി നഴ്‌സിന് നേരെ അക്രമം; ആളുകൾ ഓടിക്കൂടിയതോടെ അക്രമി രക്ഷപ്പെട്ടു; സാൽമാനിയയിൽ നടന്ന അക്രമത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ; ഞെട്ടലോടെ പ്രവാസികൾ

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോയ മലയാളി നഴ്‌സിന് നേരെ അക്രമം; ആളുകൾ ഓടിക്കൂടിയതോടെ അക്രമി രക്ഷപ്പെട്ടു; സാൽമാനിയയിൽ നടന്ന അക്രമത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ; ഞെട്ടലോടെ പ്രവാസികൾ

സ്വന്തം ലേഖകൻ

സാൽമാനിയയിൽ നെറ്റ് ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോയ മലയാളി നഴ്‌സിന് നേരെ അക്രമം. ഇന്നലെ രാത്രി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം ആണ് സംഭവം. രാത്രി 11 മണിയോടെ സാൽമാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ഡ്യൂട്ടി കഴിഞ്ഞ് അടുത്ത് തന്നെയുള്ള താമസസ്ഥലത്തേക്ക് നടന്ന് പോകുമ്പോഴാണ് സംഭവം

റോഡിലൂടെ നടന്ന് പോയ യുവതിക്ക് പിന്നാലെയെത്തി മർദ്ദിച്ച് താഴെയിടുകായിയരുന്നു. പെട്ടെന്ന് സംഭവം കണ്ട് ആളുകൾ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. അടുത്ത ബിൽഡിങിൽ ഘടിപ്പിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽമീഡിയയിലും വൈറലായി കഴിഞ്ഞു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ഇന്ന് രാവിലെയോടെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തതായാണ് വിവരം.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്ന് വരുകയാണ്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രവാസി സമൂഹത്തിനിടെയിലും ഭീതി പരന്നിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP