Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ മനാമയും; പട്ടികയിൽ നഗരത്തിന്റെ സ്ഥാനം 71 മത്; ഗൾഫിലെ ചിലവേറിയ നഗരം ദുബൈയും ചെലവ് കുറഞ്ഞ നഗരം ജിദ്ദയും

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ മനാമയും; പട്ടികയിൽ നഗരത്തിന്റെ സ്ഥാനം 71 മത്; ഗൾഫിലെ  ചിലവേറിയ നഗരം ദുബൈയും ചെലവ് കുറഞ്ഞ നഗരം ജിദ്ദയും

മനാമ: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ മനാമയും. ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ 71ാം സ്ഥാനമാണ് ബഹ്‌റൈന് ലഭിച്ചത്. 'മെർസർ മിഡിൽ ഈസ്റ്റിന്റെ' പഠനമനുസരിച്ചാണ്. ഇവർ പോയ വർഷം നടത്തിയ പഠനമനുസരിച്ച് മനാമക്ക് 91ാം സ്ഥാനമായിരുന്നു.

മൊത്തം 209 നഗരങ്ങളുടെ കണക്കാണ് എടുത്തത്. ഉയർന്ന വാടകയും പ്രാദേശിക കറൻസികളുടെ ഡോളറുമായുള്ള മാറ്റമില്ലാത്ത നിരക്കുമാണ് ഇതിന് പ്രധാനകാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. നിലവിലുള്ള കണക്കനുസരിച്ച് റിയാദ് റോമിനേക്കാൾ ചെലവേറിയ നഗരമാണ്. ഗൾഫിലെ ഒട്ടുമിക്ക നഗരങ്ങളിലെയും ചെലവ് കൂടിയിട്ടുണ്ട്. ഗൾഫിലെ ഏറ്റവും ചെലവേറിയ നഗരം ദുബൈ ആണ്. 21ാം സ്ഥാനമാണ് ദുബൈക്ക്. തൊട്ടടുത്ത് 25ാം സ്ഥാനത്ത് അബൂദബി സ്ഥാനം പിടിച്ചു. റിയാദ് 57ാമതും ദോഹ 76ാംതും മസ്‌കത്ത് 94ാമതും കുവൈത്ത് സിറ്റി 103ാം സ്ഥാനത്തുമാണുള്ളത്. ഗൾഫിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരം ജിദ്ദയാണ്. ജിദ്ദക്ക് 121ാം സ്ഥാനമാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷത്തെ നിലയിൽ നിന്നും 30 പോയന്റ് ജിദ്ദയും മുകളിലേക്ക് പോയി. കഴിഞ്ഞ വർഷം ജിദ്ദക്ക് 151ാം സ്ഥാനമായിരുന്നു.

നഗരത്തിലെ ഭക്ഷണം, യാത്ര തുടങ്ങിയ ദൈനംദിന ചെലവുകൾ, വസ്ത്രത്തിന്റെ വില, വാടക, വിവിധ സേവനങ്ങൾക്ക് നൽകേണ്ട പണം തുടങ്ങിയവയാണ് വിലയിരുത്തപ്പെട്ടത്. യൂറോപ്യൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സൗദിയിലെ ഒട്ടുമിക്ക നഗരങ്ങളിലേയും സാധന വിലയും സേവന നിരക്കുകളും കുറവാണ്. എന്നാൽ, പ്രവാസികളെ ചുറ്റിപ്പറ്റിയുള്ള വാടക വിപണിയാണ് റിയാദിലെയും ജിദ്ദയിലെയും ചെലവ് വർധിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP