Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌പൈനൽ സ്‌ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ ചലന ശേഷി നഷ്ടമായി മലയാളി യുവാവ് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ; പ്രവാസികളുടെ പിന്തുണ തേടി സുഹൃത്തുക്കൾ

സ്‌പൈനൽ സ്‌ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ ചലന ശേഷി നഷ്ടമായി മലയാളി യുവാവ് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ; പ്രവാസികളുടെ പിന്തുണ തേടി സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ

മനാമ: സ്‌പൈനൽ സ്‌ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ ചലന ശേഷി നഷ്ടമായി കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ചാവക്കാട് സ്വദേശിമുഹ്സിൻ (20) ന്റെ ചികിത്സാ സഹായത്തിനായി ബഹ്റൈൻ പ്രവാസികളുടെ പിന്തുണ തേടി സാമൂഹിക രംഗത്തുള്ളവരും മുഹസ്സിന്റെ നാട്ടുകാരും സഗയാ റെസ്റ്റോറന്റിൽ ഒത്ത് ചേർന്നു.

മുഹറാഖിലെ ഒരു ചെറുകിട കഫറ്റീരിയയിൽ ആറ് മാസമായി ജോലി ചെയ്തു വരികയായിരുന്ന മുഹ്സിൻ.നാട്ടിൽ മൂന്ന് സെന്റ് പുറമ്പോക്ക് ഭൂമിയിൽ ഒരു കുടിലിൽ ഒരു സഹോദരിയും പ്രായമായി ജോലി ചെയ്യാൻ കഴിയാത്ത പിതാവും മാതാവും അടങ്ങുന്നതാണ് കുടുംബം.

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് എടക്കഴിയൂർ പടിഞ്ഞാറ് ഭാഗം കടലോര പ്രദേശത്ത് താമസിക്കുന്ന കുടുംബത്തിന്റെ ഭാരവും പേറിഈ ചെറുപ്രായത്തിൽ ഇവിടെയെത്തിയ മുഹ്‌സിൻ ഇവിടത്തെ ചികിത്സക്ക് ശേഷം നാട്ടിലും ദീർഘ നാൾ വിദഗ്ദ്ധ ചികിത്സ ലഭിച്ചാൽ മാത്രമാണ് പ്രതീക്ഷകൾ ഉള്ളൂ എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
നാട്ടിലെത്തിച്ചാലും തുടർ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഈ നിർധന കുടുംബത്തെ സഹായിക്കുന്നതിനായി ബഹ്റൈനിലെ സുമനസ്സുകളുടെ പിന്തുണ ആവശ്യമാണ്. എത്രയും പെട്ടെന്ന് മെഡിക്കൽ സ്‌ട്രെറ്റ്ച്ചർ സൗകര്യത്തോടെ നാട്ടിൽ ലഭ്യമായ ഏറ്റവും നല്ല ചികിത്സക്കായി കൊണ്ട് പോകാനുള്ള ശ്രമങ്ങൾ പുരോഗതിയിൽ ആണ്.

ഇതിനായി ഡോ: പി. വി. ചെറിയാന്റെ നേതൃത്വത്തിൽ സുബൈർ കണ്ണൂർ, കെ.ടി. സലിം, നാസർ മഞ്ചേരി എന്നരടങ്ങുന്ന സമിതിയെ യോഗം ചുമതലപ്പെടുത്തി.സഹായ കമ്മിറ്റിയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഭാരവാഹികളെ വിളിക്കാവുന്നതതാണ്.

35476523( സൈഫുദ്ധീൻ , ജനറൽ കൺവീനർ) 38319187(ശുഐബ്, ജോയിന്റ് കൺവീനർ) 35141788(ഖലീം, ജോയിന്റ് കൺവീനർ) 35003368( സഹിൽ, ട്രെഷറർ )കൂടാതെ വിവിധ ഏരിയകളിലെ കമ്മിറ്റി അംഗങ്ങളെയും ബന്ധപ്പെടാം.
ഹൂറ / ഗുദൈബിയ:
33772792( ഇസ്മായിൽ പറമ്പത് )
33838666( അബ്ദുൽ റഹ്മാൻ മാട്ടൂൽ )
റഫ: 33050918 (അൻവർ ശൂരനാട് )
33172285(ജെ.പി. കെ. തിക്കോടി )
ഹമദ് ടൗൺ:
33210288(കാസ്സിം), 38824803(അനൂജ് )
മുഹറഖ് :
35580872( ഫൈസൽ കണ്ടിത്താഴ, 36222524 (ബിനു കരുണാകരൻ )
ഉംഅൽ ഹസം:
33505806( ഇസ്മായിൽ പയ്യന്നൂർ) ,33155041 (സജീവൻ )
ഹൂറ / ഗുദൈബിയ:
33772792( ഇസ്മായിൽ പറമ്പത് )
33838666( അബ്ദുൽ റഹ്മാൻ മാട്ടൂൽ )
മനാമ സൂഖ്
33453535 (നിസാർ ഉസ്മാൻ ), 33111393 (റാഷിദ് കണ്ണംകോട്ട്)
സെൻട്രൽ മാർക്കറ്റ്:
33748156 ( സലാം മമ്പാട്ടുമൂല )
33614955( ലത്തീഫ് മരക്കാട്ട്)
. ഫെബ്രുവരി 15ന് മുമ്പ് സഹായങ്ങൾ എത്തിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

നാട്ടിൽ മാതാവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട്‌ലേക്ക് നേരിട്ട് അയക്കുന്നതിനുള്ള വിവരങ്ങൾ: Kaulath. M
A/c no. 0574053000004203, IFSC:SIBL0000574, Edakhiyur Branch, Chavakkad, Kerala, India.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP