Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റിനിൽ പള്ളി ഇമമാമിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിൽ; കൊലപാതകത്തിന് പിന്നിൽ ഒരു കൂട്ടം ഏഷ്യൻ വംശജരെന്ന് സംശയം; ഒരാൾ അറസ്റ്റിൽ

ബഹ്‌റിനിൽ പള്ളി ഇമമാമിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിൽ; കൊലപാതകത്തിന് പിന്നിൽ ഒരു കൂട്ടം ഏഷ്യൻ വംശജരെന്ന് സംശയം; ഒരാൾ അറസ്റ്റിൽ

മനാമ: ബഹ്‌റിനിൽ പള്ളി ഇമമാമിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിൽ. ശനി മുതൽ കാണാതായ ബഹ്‌റൈനിലെ ഒരു പള്ളിയിലെ ഇമാം അബ്ദുൾ ജലീൽ ഹമൂദിനെയാണ് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 35 വയസുള്ള ഏഷ്യൻ യുവാവിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ശനി രാവിലെ പ്രാർത്ഥനയ്ക്ക് പോയ ശേഷം ഇദ്ദേഹത്തെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നുവെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു. മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു.തുടർന്ന് പൊലീസ് പല സ്ഥലങ്ങളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടർ്ന്ന് ഇന്നലെ അസ്‌കറിലെ അൽ മസ്‌റ ഏരിയയിലെ ഒരു സ്ട്രാപ്പ് യാർഡിൽ നിന്നാണ് നുറുക്കിയ ഇദ്ദേഹത്തിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

ഒരു കൂട്ടം ഏഷ്യൻ വംശജർ ആണ് കൊലയ്ക്ക് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP