Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റിനിൽ കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; 42 കാരനായ അറബ് പൗരൻ പൊലീസ് പിടിയിൽ

ബഹ്‌റിനിൽ കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; 42 കാരനായ അറബ് പൗരൻ പൊലീസ് പിടിയിൽ

ഹ്റൈനിൽ ജോലി ചെയ്യുന്ന മലയാളി താമസസ്ഥലത്തു കൊല്ലപ്പെട്ട സംഭവത്തിൽ അറബ് പൗരന് അറസ്റ്റിലായി.42കാരനായ അറബ് പൗരനാണ് അറസ്റ്റിലായതെന്ന് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ അറിയിച്ചു.

കോഴിക്കോട് താമരശ്ശേരി സ്വദേശി ജെ ടി അബ്ദുല്ലക്കുട്ടിയുടെ മകൻ അബ്ദുൽ നഹാസിനെയാണ് കഴിഞ്ഞ ദിവസം ബഹ്റൈനിലെ ഹൂറയിൽ താമസസ്ഥലത്തുകൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൂറ എക്സിബിഷൻ റോഡിൽ അൽ അസൂമി മജ്ലിസിന് സമീപത്തെ താമസ സ്ഥലത്ത് കെകൾ പിറകിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറബ് പൗരൻ അറസ്റ്റിലായത്. കേസ് തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. കഴിഞ്ഞ നാലു വർഷമായി ബഹ്റൈനിൽ ജോലി ചെയ്തുവരുന്ന നഹാസ് ഹൂറ എക്സിബിഷൻ റോഡിൽ അൽ അസൂമി മജ്ലിസിന് സമീപമായിരുന്നു താമസിച്ചത്. അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചുള്ള ജോലികൾ ചെയ്തു വരികയായിരുന്നു നഹാസ്.

പണയം വെച്ചിരുന്ന നഹാസിന്റെ പാസ്പോർട്ട് തിരികെ ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP