Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിൽ മോചിതരായ 127 ഇന്ത്യക്കാർ ബഹറിനിൽ നിന്നും പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി

ജയിൽ മോചിതരായ 127 ഇന്ത്യക്കാർ ബഹറിനിൽ നിന്നും പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി

സ്വന്തം ലേഖകൻ

മനാമ: ജയിൽ മോചിതരായ 127 പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം കൊച്ചിയിലെത്തി. 12 മണിക്ക് ബഹറിനിൽ നിന്നും യാത്ര തിരിച്ച പ്രത്യേക വിമാനത്തിലാണ് ജയിൽ മോചിതർ നാട്ടിലെത്തിയത്. 123 പുരുഷന്മാരും നാലു സ്ത്രീകളുമാണ് ബഹറിനിൽ നിന്നും പുറപ്പെട്ട പ്രത്യേക വിമാനത്തിൽ ഉണ്ടായിരുന്നത് എന്ന് അറിയുവാൻ സാധിക്കുന്നു. ബഹ്റൈൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ശിക്ഷയിൽ ഇളവ് കിട്ടിയവരും, വിവിധ കേസുകളിൽ പെട്ട് ജയിലിൽ ആവുകയും ശിക്ഷ കാലാവധി പൂർത്തിയാക്കിയ തടവുകാരുമാണ് വിമാനത്തിൽ ഉണ്ടാവയിരുന്നത്. ജയിൽ മോചിതരായ ആളുകളുടെ പേര് വിവരങ്ങൾ കൃത്യമായി ലഭ്യമായിട്ടില്ല. എന്നാൽ ഇവരെല്ലാവരും ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുമായി തിരികെ വരുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് അറിയുവാൻ സാധിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP