Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓ ഐ സി സി തിരഞ്ഞെടുപ്പ് ഗ്രൂപ്പ് വഴക്ക് മുറുകുന്നു; രഹസ്യ യോഗങ്ങൾ സജീവം

ഓ ഐ സി സി തിരഞ്ഞെടുപ്പ് ഗ്രൂപ്പ് വഴക്ക് മുറുകുന്നു; രഹസ്യ യോഗങ്ങൾ സജീവം

മനാമ: ഓ ഐ സി സി ദേശീയ കമ്മറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുവാൻ ഏതാനം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓ ഐ സി സി യിൽ ഗ്രൂപ്പ് പോര് മുറുകുന്നു. നാളിതുവരെ നാട്ടിലെ ഗ്രൂപ്പിന്റെ പേരിൽ പോരടിക്കാത്ത ഓ ഐ സി സി യിൽ ഇപ്പോൾ ഐ എ ഗ്രൂപ്പ് സജീവമാകുന്നു. സംഘടനകളുടെ ചാർജുള്ള  രണ്ട് സെക്രെട്ടറിമാരും ഐ ഗ്രൂപ്പ് അനുഭാവികൾ ആയതുകൊണ്ട് അവരുമായി ചേർന്ന് നിലവിലുള്ള പ്രസിഡന്റിനെ തോല്പിക്കുവാനാണ് ശ്രമം.

എന്നാൽ ഗ്രൂപ്പ് സമവായങ്ങെളക്കാൾ സജീവം ജാതി സമവായമാണെന്ന് പല ദേശീയ ഭാരവാഹികളും പറയുന്നു. പണ്ട് മുതലേ ബഹ്‌റൈൻ ഓ ഐ സി സി അറിയപ്പെട്ടിരുന്നത് 'അച്ചായൻ കോൺഗ്രസ് 'എന്നാണ്. ഈ പ്രാവശ്യവും ഈ ആരോപണം മുന്നിൽ നിർത്തിയാണ് നിലവിലുള്ള പ്രസിഡന്റിന്റെ പാനലിനെ മുൻ  ജനറൽ സെക്രെട്ടറിയുടെ നേതൃത്വത്തിലുള്ള പാനൽ നേരിടുന്നത്. ഇപ്പോഴത്തെ പ്രസിഡന്റിന് നേരെ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടും എതിർ പാനൽ ചുണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ഏതാനം മാസങ്ങൾക്ക് മുൻപ് രൂപം കൊണ്ട ഓ ഐ സി സി യുവജന വിഭാഗം കഴിഞ്ഞ ദിവസം വരെ പ്രസിഡന്റിനോപ്പം  പൂർണ്ണ പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുൻ  ജനറൽ സെക്രട്ടറിയുടെ  നേതൃത്വത്തിൽ  നടന്ന രഹസ്യ മീറ്റിങ്ങിൽ യുവജന വിഭാഗം ഭാരവാഹികകൾ പങ്കെടുത്തത് പ്രസിഡന്റിനും ഗ്രൂപ്പിനും തിരിച്ചടി ആയിരിക്കുകയാണ്. പ്രസിഡന്റിന്റെ കൂടെ നില്ക്കുന്ന ആളുകളെ തങ്ങളുടെ പക്ഷതാക്കുവാൻ സാധിച്ചത് വലിയ വിജയമായി എതിർ പക്ഷം കാണുന്നു.

ഈ പ്രാവശ്യം തിരഞ്ഞെടുക്കപ്പെടുന്ന ഓ ഐ സി സി നേതൃത്വം  ഗ്രൂപ്പ് ജാതി മതങ്ങൾക്ക് മുൻതൂക്കം ഇല്ലാത്ത ഒരു കമ്മറ്റി ആയിരിക്കുമെന്ന്  മുൻ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആളുകൾ പറയുന്നു. യൂത്ത് വിങ് ഭാരവാഹിയെ പുതിയ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ആക്കുവാൻ പ്രസിഡന്റ് നടത്തിയ നീക്കമാണ് പ്രസിഡന്റിനോടൊപ്പം നില്ക്കുന്ന ആളുകളെ ചൊടിപ്പിച്ചത്.

ഇന്നലെ വന്ന ഒരാളെ ജനറൽ സെക്രട്ടറി ആക്കി ഉയർത്തിക്കാണിക്കുവാൻ  മറ്റ് പ്രവർത്തകർക്ക് താല്പര്യമില്ല. എന്നാൽ സ്വന്തം സമുദായത്തിൽ നിന്ന് മാത്രമല്ല താൻ പ്രതിനിധാനം ചെയ്യുന്ന  ക്രിസ്ത്യൻ ഉപ സമുദായത്തിൽ നിന്നേ ജനറൽ സെക്രട്ടറി വരാൻ പാടോള്ളൂ  എന്ന് പ്രസിഡന്റിനോട് അടുത്ത് നില്ക്കുന്ന വൃത്തങ്ങൾ പറഞ്ഞത് മറ്റുള്ളവർക്ക് അതൃപ്തി ഉണ്ടാക്കുവാൻ മറ്റൊരു കാരണവുമായി.
പതിനേഴിനാണ് പുതിയ പ്രസിഡന്റ് ഉൾപ്പെടെയുള്ള ആളുകളെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പ് നടക്കുക. 80 ദേശീയ പ്രതിനിധികൾക്കാണ് വോട്ടവകാശം ഉള്ളത്. അതിൽ 50 ഓളം ഭാരവാഹികളുടെ പിന്തുണ മുൻ ജനറൽ സെക്രട്ടറി നേതൃത്വം നല്കുന്ന പാനലിന് ഉണ്ടെന്ന് അവർ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP