Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓ ഐ സി സി തിരഞ്ഞെടുപ്പ്: രാജു കല്ലുംപുറം പ്രസിഡന്റ്, തോറ്റവരിൽ മുൻ ഗ്ലോബൽ ട്രഷറും

ഓ ഐ സി സി തിരഞ്ഞെടുപ്പ്: രാജു കല്ലുംപുറം പ്രസിഡന്റ്, തോറ്റവരിൽ മുൻ ഗ്ലോബൽ ട്രഷറും

മനാമ: ബഹ്‌റൈൻ ഓ ഐ സി സി യിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് രാജു കല്ലുംപുറം നേതൃത്വം നല്കിയ പാനൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. എതിർ പാനലിൽ മത്സരിച്ച ഒരാളൊഴികെ മറ്റെല്ലാവരും പരാജയപ്പെട്ടു. തോറ്റവരിൽ മുൻ ഗ്ലോബൽ ട്രഷർ  ജെയിംസ് കൂടലും ഉൾപ്പെടുന്നു.

വ്യക്തമായ ഭൂരിപക്ഷത്തിലാണ് രാജു കല്ലുംപുറം നേതൃത്വം നല്കുന്ന പാനൽ വിജയിച്ചത്. രാജു വിനെക്കൂടാതെ വൈസ് പ്രസിഡന്റുമാരായി ബിനു കുന്നംതാനം, ലത്തീഫ് ആയഞ്ചേരി, നാസ്സർ മഞ്ചേരി, ബിനു കുന്നന്താനം, രവീന്ദ്രൻ കെ, നറൽ സെക്രട്ടറിമാരായി ബോബി പാറയിൽ, ഗഫൂർ ഉണ്ണിക്കുളം, രാമനാഥൻ, രഞ്ജിത് പുത്തൻപുരക്കൽ, സെക്രട്ടറിമാരായി ജവാദ് വക്കം, മാത്യൂസ് ജോസഫ്, ഷാജി പുതുപ്പള്ളി, രവി സോള, ട്രഷർ ഷൈനി കോശി, വെൽഫെയർ സെക്രട്ടറി മനു മാത്യു, ഗ്ലോബൽ കമ്മറ്റി ഭാരവാഹികളായി വി കെ സൈതാലി, ബഷീർ അംബലായി, സന്തോഷ് കാപ്പിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഗ്ലോബൽ കമ്മറ്റിയിലേക്ക് എതിർ പാനലിൽ നിന്നും കെ സി ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. അവസാന നിമിഷം വരെ വീറും വാശിയും അനുഭവപ്പെട്ട തിരഞ്ഞെടുപ്പിൽ രാജു കല്ലുംപുറം നേതൃത്വം നല്കുന്ന പാനലിലെ 15 അംഗങ്ങളും ഓഡിറ്റർ. അസിസ്റ്റന്റ് ട്രഷറർ, കൾച്ചറൽ സെക്രട്ടറി, സ്പോർട്സ് വിഭാഗം സെക്രട്ടറി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP