Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു മാസത്തേക്ക് കൂടി നിയന്ത്രണങ്ങൾ നീട്ടീ ബഹ്‌റിൻ;അടിയന്തര കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കുന്നതടക്കമുള്ള പത്തിലധികം നിയന്ത്രണങ്ങൾ രാജ്യത്ത് തുടരും

ഒരു മാസത്തേക്ക് കൂടി നിയന്ത്രണങ്ങൾ നീട്ടീ ബഹ്‌റിൻ;അടിയന്തര കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കുന്നതടക്കമുള്ള പത്തിലധികം നിയന്ത്രണങ്ങൾ രാജ്യത്ത് തുടരും

സ്വന്തം ലേഖകൻ

രാജ്യത്തുകൊറോണ വൈറസ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത ഒരു മാസത്തേക്കു കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ബഹ്‌റൈൻ. രാജ്യത്തു കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണിത്. ഇതനുസരിച്ചു 11 നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്...

എല്ലാ സിനിമ ശാലകളും ഒരുമാസത്തേക്കു അടച്ചിടണം. റെസ്റ്റോറന്റുകളിൽ ഡെലിവെറിയും ടേക്ക് എവേയും മാത്രമേ പാടുള്ളൂ. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പതിവ്‌പോലെ പ്രവർത്തിക്കും. ഷോപ്പിങ് മാളുകളും കൊമേർഷ്യൽ സ്ഥാപനങ്ങളും സാധാരണപോലെ പ്രവർത്തിക്കും. എന്നാൽ സൂപ്പർമാർക്കറ്റുകളിൽ ദിവസേന ആദ്യത്തെ ഒരുമണിക്കൂർ വയോധികർക്കും ഗർഭിണികൾക്കുമായി പ്രവർത്തിക്കണം എന്നിവയാണ് നിബന്ധനകൾ

സ്പോർട്സ് സെന്ററുകൾ, ജിം, റിക്രിയേഷൻ സെന്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ അടച്ചിടണം. ഷീഷ കഫേകളിൽ ഡെലിവെറിയും ടേക്ക് എവേയും മാത്രമേ പാടുള്ളൂ. 20 പേരിൽകൂടുതലുള്ള കൂട്ടായ്മകൾ ഒഴിവാക്കണം. വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കാവൂ. അടിയന്തരകാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കുക. വന്നിറങ്ങുന്ന യാത്രക്കാർ ഇറങ്ങുന്ന ദിവസം മുതൽ 14 ദിവസത്തേക്ക് സെൽഫ് ഐസൊലേഷനിൽ കഴിയണം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണംഎന്നീ നിയന്ത്രണങ്ങൾ തുടരും.

ഇന്ന് മുതൽ മാർച്ച് 31 വരെ ഫ്ലൈറ്റ് സർവീസുകളിലും മാറ്റമുണ്ടായിരിക്കും. ഇതനുസരിച്ചു ബഹ്‌റൈനിൽനിന്നു അബുദാബി, ദുബായ്, മസ്‌കറ്റ്, ലണ്ടൻ, പാരീസ് ഫ്രാങ്ക്ഫർട്, ഇസ്താൻബുൽ, കൈറോ, മുംബൈ, കൊച്ചി, ഡൽഹി, കറാച്ചി, മനില എന്നീ സെക്ടറുകളൊഴികെ എല്ലായിടത്തേക്കുമുള്ള സർവീസുകൾ റദ്ദാക്കിയതായി ഗൾഫ് എയറും അറിയിച്ചു

ഇതിനിടെ ബഹ്റൈനിൽ കൊവിഡ് 19 ബാധയേറ്റ് ചികിത്സയിലായിരുന്ന 14 പേരെ രോഗമുക്തി നേടിയതിനെ തുടർന്ന് ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു. ഇതുവരെ രാജ്യത്ത് 95 പേരാണ് രോഗമുക്തി നേടിയത്. അതേസമയം 14 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 160 ആയി. രോഗബാധയുടെ പശ്ചാത്തലത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നവരിൽ 59 പേരെക്കൂടി ബുധനാഴ്ച വിട്ടയച്ചു. ഇതോടെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 206 ആയി.

നിലവിൽ നാലുപേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബഹ്റൈനിലേക്കുള്ള വിമാന സർവിസുകൾ ചുരുക്കാനുള്ള തീരുമാനം ബുധനാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP