Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് മുതൽ രാജ്യത്തെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം; നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അടക്കുന്നത് തിരക്കേറിയ റോഡുകൾ

ഇന്ന് മുതൽ രാജ്യത്തെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം;  നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അടക്കുന്നത് തിരക്കേറിയ റോഡുകൾ

മനാമ: ഇന്ന് മുതൽ രാജ്യത്തെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം.ഷേഖ് ജാബർ അൽ അഹമ്മദ് അൽ സുബാഹ് ഹൈവേയിലെ രണ്ട് ലൈനുകളും, റിഫ വരെയുള്ള പാതയിലെ ഇടത്, മധ്യ ലൈനുകളാണ് ഇന്ന് അർദ്ധരാത്രി മുതൽ ഞായാറാഴ്‌ച്ച പുലർച്ച വരെ അടച്ചിടുന്നത്. ഷേഖ് ഖലീഫ ബിൻ സൽമാൻ കോസ് വേയിലെയും ഒരു വരി പാത അടച്ചിടും.

ദിറാസിന് സമീപമുള്ള ബുദയ്യ റോഡിൽ പടിഞ്ഞാറോട്ടുള്ള സൈഡിൽ വലതു ഭാഗത്തുള്ള ലൈനിൽ ഇന്ന് മുതൽ രണ്ട് മാസത്തേക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഗതാഗത നിയന്ത്രണമുണ്ടാകും.

എകറിന് സമീപമുള്ള ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് റോഡിൽ ജല പൈപ്പുലൈനുകൾ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ റിഫ ഭാഗത്തേക്കുള്ള ഇടത് ലൈനുകളിൽ ഗതാഗത നിയന്തണമുണ്ടാകും. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച നിയന്ത്രണം ഇന്ന് ഉച്ച വരെ നീളും. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ ഹിദ്ദ് ഭാഗത്തേക്കുള്ള ഭാഗത്ത് വലതു വശത്തെ ലൈനുകളിൽ പാവിങ് ജോലികൾക്കായി നിയന്ത്രണമേർപ്പെടുത്തും.

ഞായർ രാവിലെ അഞ്ച് വരെ നിയന്ത്രണം തുടരും. ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ റോഡിൽ ആറാം നമ്പർ ടണലിന് സമീപം മനാമയിലേക്കുള്ള ഭാഗത്ത് റീ ടൈലിങ് പ്രവർത്തനം നടക്കുന്നതിനാൽ ഞായർ രാവിലെ അഞ്ച് വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP