Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹറൈനിൽ നിന്ന് ബഷീർ വാണിയക്കാടിനും, സുബൈർ കണ്ണൂരിനും ജിജി ക്കും ശേഷം റോയ് സ്‌കറിയയും പ്രളയബാധിതർക്ക് കൈത്താങ്ങാകുന്നു; നിലമ്പൂർ സ്വദേശി സൗജന്യമായി നല്കുന്നത് 40 സെന്റ് വസ്തു

ബഹറൈനിൽ നിന്ന് ബഷീർ വാണിയക്കാടിനും, സുബൈർ കണ്ണൂരിനും ജിജി ക്കും ശേഷം റോയ് സ്‌കറിയയും പ്രളയബാധിതർക്ക് കൈത്താങ്ങാകുന്നു; നിലമ്പൂർ സ്വദേശി സൗജന്യമായി നല്കുന്നത് 40 സെന്റ് വസ്തു

സ്വന്തം ലേഖകൻ

മനാമ : നിലമ്പൂരിലെ പ്രളയബാധിതർക്ക് ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിലെ മുൻ സെക്രട്ടറി റോയ് സ്‌കറിയ നിലമ്പൂർ വഴിക്കടവ് വില്ലേജിൽ തന്റെ പേരിൽ ഉള്ള 40സെന്റ് വസ്തു ഭവനരഹിതരായ എട്ടുപേർക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചു. പ്രളയ സമയങ്ങളിൽ നിലമ്പൂരിൽ ആയിരുന്ന റോയിയും കുടുംബവും അടുത്തുള്ള ക്യാമ്പുകളിൽ സന്ദർശിക്കുകയും തങ്ങളാൽ കഴിയുന്ന രീതിയിൽ വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു .

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ നേതൃത്വത്തിലുള്ള റീബിൽഡ്‌നിലമ്പൂർ ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന പദ്ധതികൾക്കായി തികച്ചും വാസയോഗ്യമായ റോഡ് സൈഡിലുള്ള ഈ കരഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതായി നിലമ്പൂർ തഹസിൽദാർ മുരളീധരൻ അറിയിക്കുകയുണ്ടായി. .

പ്രളയത്തിൽ ഇരകളായവരുടെ മാനസികാവസ്ഥയും പ്രളയബാധിത പ്രദേശങ്ങളിലെ അതിദയനീയവസ്ഥയും നേരിൽ കാണാൻ ഇടയായതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ തയ്യാറായതെന്ന് േ്രറായ് സ്‌കറിയ പറയുകയുണ്ടായി.

2013 മുതൽ ബഹ്‌റൈനിൽ പ്രവാസം ആരംഭിച്ച റോയ് സ്‌കറിയ ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ മേഖലയിൽ പ്രശസ്തമായ എസ് ജി എസ് എന്ന സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ്. ഷീബ റോയ് ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്നതാണ് റോയ് സ്‌കറിയയുടെ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP